3/12/09

'വൃത്തികെറ്റ മനം'

വൃത്തിയും വെടിപ്പും
എന്റെയൊരു weakness ആണ്‌.

ഇന്ന്‌ ശുചീകരണദിനം.

water tank-നുള്ളില്‍
നൂഴ്‌ന്നിറങ്ങി,
360 ഡിഗ്രിയിലൊരു
ശുദ്ധികലശം

പിന്നെ
bedroom-ലെ സ്നേഹച്ചുളിവുകള്‍ നിവര്‍ത്തി,
തലയണമന്ത്രങ്ങള്‍ക്കുമീതെ
ചൂടിനിയുമാറാത്ത
പുതപ്പുമടക്കിവച്ച്‌,

ഹാളിലെത്തി,
ചിതറിക്കിടന്ന കുസൃതിപ്പാട്ടങ്ങളൊക്കെയും
cupboard-ലൊതുക്കി,

മുക്കിലുംമൂലയിലുമുള്ള
ഒരാഴ്ചമാത്രം പ്രായമായ
പൊടിക്കുഞ്ഞുങ്ങള്‍ക്കെല്ലാം
vacuum കൊടുത്ത്‌,

balcony-യുടെ
മങ്ങിയകാഴ്ചകളൊക്കെയും
തുടച്ചുമിനുക്കി,

അവളെയുംകൂട്ടി
അടുക്കളയില്‍
വൃത്തി വേവിച്ചെടുത്ത്‌,

വായില്‍നിന്ന്‌
വീണുണങ്ങിയ കറകളെല്ലാം
wash-basin-ല്‍നിന്നുരച്ചുനീക്കി,

Brush-ഉം Harpic-മായി
കുരുക്ഷേത്രയുദ്ധം നടത്തി
bathroom-ലെ
തറയോടുകള്‍ക്കെല്ലാം
രക്തവര്‍ണ്ണം കൂട്ടി,

വൃത്തികേടെല്ലാം പൊതിഞ്ഞുകെട്ടി
Main door തുറന്ന്‌,
ഇടനാഴിയില്‍ സുഖിച്ചുപേക്ഷിച്ചിട്ട
ലഹരിക്കുറ്റികൾ
തൂത്തുവാരുമ്പോള്‍,
ആത്മാര്‍ത്ഥമായും
എതിര്‍വശത്തെ അയല്‍ക്കാരനെയോര്‍ത്തു:
'വൃത്തികെട്ട പന്നീടെമോന്‍'

ഒടുവിൽ
വൃത്തികേടിന്റെ ഭാണ്ഢം,
താഴെ,
പ്രസാദത്തിനായി വണങ്ങിനില്‍ക്കുന്ന
'Use Me' ഭക്തന്റെ
ഉദരത്തിലേയ്ക്കിട്ട്‌,

വൃത്തിയുള്ളോരു ചിരിയുമായി
വീട്ടിലേയ്ക്ക്‌........

വാതില്‍തുറന്നതും
വല്ലാത്തൊരു നാറ്റം

നാലുവയസ്സുകാരനെ വിളിച്ച്‌
'അപ്പി കഴ്കീട്ട്‌ ശരിയ്ക്കും
കൈകഴുകീല്ലേ'ന്ന്‌
കുസൃതിക്കൈമണക്കുമ്പോള്‍,

'വൃത്തികെറ്റ മനം'
അപ്പയിന്ന്‌ brush ചെയ്‌തില്ലാലേ'ന്നവന്‍
മൂക്കുപൊത്തുന്നു.........

ഒന്നും മിണ്ടിയില്ല.

പതുക്കെ
wash-basin-നടുത്തേയ്ക്കുനീങ്ങി,
tooth brush-ല്‍
Colgate-കൊണ്ടൊരു
പുഴുവിനെ സൃഷ്ടിച്ച്‌,
പല്ലായപല്ലിലൊക്കെ
നെടുകേയുംകുറുകേയും ഓടിച്ചുപതപ്പിച്ച്‌,
പതപ്പിച്ചുപതപ്പിച്ച്‌........
.......................................

2 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

kavithayil idaykku kayari varunna chila jaadakal ozhichu nirthiyaal,
mikacha kavitha.puthiya maathrka.

Sanal Kumar Sasidharan പറഞ്ഞു...

നല്ലതെന്ന് പറയാനെങ്കിലും പേരു പറയരുതോ അനോണിമൌസേ.അതോ പറയുന്നതേക്കുറിച്ച് അത്ര തീർച്ചയില്ലാഞ്ഞിട്ടോ?