4/12/09

പുതിയ കഥ

പഴയ കഥയിലെ
ആ ആമ ഓടി വന്നു
മുരിക്കില തിന്നുകയായിരുന്ന
മുയലിന് കൈകൊടുത്തു പറഞ്ഞു:

ചങ്ങാതീ മാപ്പ്
കഥകളിലെല്ലാം ഞാന്‍ വഞ്ചകന്‍
നീ മടിയന്‍
ശത്രൂക്കളായിരുന്നു
ഇന്നുവരെ നമ്മുടെ വംശാവലി.
ആഗോളകാലം, പുത്തനാം യുഗം
ശത്രൂത തല്‍ക്കാലം
മറക്കാം നമുക്ക്

മുയല്‍ പറഞ്ഞു:
കുഴപ്പമില്ല
കഥകള്‍ വെറും ഭാവനകള്‍
ചിലപ്പോള്‍ അങ്ങനെ സംഭവമേ
ഇല്ലായിരിക്കാം
നീയെന്റെ ചങ്ങാതി തന്നെ

എന്നാല്‍ ഞാനൊന്നു
നിന്റെ പുറത്തേറിക്കോട്ടേ
നമുക്കൊന്നു പുഴക്കരെ
പോയ് വന്നാലോ

മുയല്‍ കുതിച്ചുപാഞ്ഞു
ആമ അള്ളിപ്പിടിച്ചിരുന്നു

പുഴക്കരയിലെത്തിയപ്പോള്‍
ചാടിയിറങ്ങിയ ആമ പറഞ്ഞൂ.

ചങ്ങാതീ
കാലം മാറും
കഥകള്‍ അപനിര്‍മിക്കപ്പെടും
അതിജീവനത്തിന്
പുതുതന്ത്രം ശരണം.

തിരിച്ചു നടക്കുമ്പോള്‍
വേട്ടക്കാരന്റെ കണ്ണില്‍പ്പെടാതെ
നോക്കണേ
പറ്റിപ്പോയ അമളി
ആരോടും മിണ്ടാതിരിക്കാന്‍
പഠിക്കണേ

14 അഭിപ്രായങ്ങൾ:

umbachy പറഞ്ഞു...

എന്നാല്‍ ഞാനൊന്നു
നിന്റെ പുറത്തേറിക്കോട്ടേ
നമുക്കൊന്നു പുഴക്കരെ
പോയ് വന്നാലോ
............
നീയെന്റെ ചങ്ങാതി തന്നെ

Sanal Kumar Sasidharan പറഞ്ഞു...

ക്ഷമിക്കണം എനിക്കിത് കവിതയായല്ല അസംബന്ധമായാണ് തോന്നിയത്..

അജ്ഞാതന്‍ പറഞ്ഞു...

mosham kavithakalilekku valararuthu salaam..

cp aboobacker പറഞ്ഞു...

നമ്മുടഎ നീരുറവകള്‍ ഇല്ലാതാവുന്നു. കവിതയും അങ്ങനെയാകണോ? സലാമും ഞാനും എല്ലാം ജീവിതത്തെ ഒരു സൈബര്‍വിചാരമാക്കിമാറ്റുന്നുവോ? ആത്മപരിശോധന ആവശ്യമുള്ള ഒരു കാര്യമാണിത്.

അജ്ഞാതന്‍ പറഞ്ഞു...

ഇതിനെ കവിതയെന്നു വിളിക്കണോ ചങ്ങാതി?

അജ്ഞാതന്‍ പറഞ്ഞു...

ഇതിനെ കവിതയെന്നു വിളിച്ചാലെന്താണ്? വിമര്‍ശനങ്ങളുടെ സാംഗത്യം മനസ്സിലാവുന്നില്ല.

അജ്ഞാതന്‍ പറഞ്ഞു...

തീര്‍ച്ചയായും ഇതിനെ കവിത എന്നു തന്നെയാണ് വിളിക്കേണ്ടത്.

Jayesh/ജയേഷ് പറഞ്ഞു...

എന്തെങ്കിലും വിളിക്ക്ന്നേ..

Kalam പറഞ്ഞു...

നല്ല കഥ!

അജ്ഞാതന്‍ പറഞ്ഞു...

interesting blog

ഇക്കാക്ക പറഞ്ഞു...

പാരമ്പര്യ കവിതകളെ മാത്രം കെട്ടിപിടിക്കുന്ന
ചില പണ്ഡിത വിമര്‍ശകരുണ്ടിവിടെ മുണ്ടശേരി മാഷിന്റെ
ഭാഷയിലെ ശോദനാമേനോന്മാര്‍ .
ഇത് കവിതയല്ലങ്കില്‍
കവിത എങ്ങനെയാണെന്നും ,എങ്ങനെ എഴുതണമെന്നും
കവിത എന്താണെന്നും
ഒന്ന് ക്ലാസ്സ്‌ എടുക്കൂ

Sanal Kumar Sasidharan പറഞ്ഞു...

ഇക്കാക്ക ക്ലാസിലിരിക്കാൻ തയാറായിരിപ്പാണോ? ഫീസുകെട്ടിയിട്ടാവട്ടെ പഠനം.വെറുതേ വികാരം കൊള്ളാതെ പറഞ്ഞതിൽ കഴമ്പുണ്ടോ എന്ന് നോക്കൂ സുഹൃത്തേ..
(തർക്കങ്ങൾ കവിതയുടെ പേരിലാവട്ടെ മേനോനോ മാപ്പിളയോ എന്നാവാതിരിക്കട്ടെ)

അജ്ഞാതന്‍ പറഞ്ഞു...

ithu kavitha alla,valia chavaru petti.

അജ്ഞാതന്‍ പറഞ്ഞു...

adyam kavitha enthanennu padikk...enitt kavithaye vimarshikkan pokuu....ee kavitha oru pad artha thalangale varachidunnund..asooyapettit karyamilla...adyam vayikk...