കണ്ണടയാ, കാലെത്താ ദേവർ ലോകത്തിൽ
ത്രിശങ്കുവെ വിടില്ലെ-
ന്നൊരുത്തൻ ചൊന്നതാപത്തായി.
ത,ന്നാളെ മടക്കിയതും വിശ്വാമിത്രൻ
തിളച്ചെണീറ്റു- ബ്രഹ്മാവിന്നെതിർ സൃഷ്ടി
താൻ ചെയ്യുന്നുണ്ടെന്ന് ചൊല്ലിയാരംഭിച്ചു.
കണ്ണടയാ, കാലെത്താ ദേവകളെല്ലാം
ബ്രഹ്മനോടൊത്തുവന്ന് അരുതേയെന്നു
മുനി ശ്രേഷ്ഠനോടു കെഞ്ചിയിരന്നു.
തണുത്തുമഹാമുനി;എന്നാലതുവരെ
പടച്ചവ ലോകത്തിലെന്നു-
മുണ്ടാകുമെന്നു വരവും കൊടുത്തു.
അന്നുമുതൽ ബ്രഹ്മാവും വിശ്വാമിത്രമുനിയും
സൃഷ്ടിച്ചവ തൊട്ടു തൊട്ടു
കഴിയുന്നതു പതിവായി.
ഇതിന്നു തെളിവാണത്രേ
മയിലിന്നു തുർക്കിപ്പക്ഷി, പുലിക്കു പൂച്ച,
കുതിരയ്ക്കു കഴുത, കുയിലിനു കാക്ക
കവികൾക്കെന്നെന്നും പണ്ഡിതന്മാർ.
*ആറ്റൂർ രവിവർമയുടെ പുതുനാനൂറ് എന്ന, തമിഴ് കവിതകളുടെ മൊഴിമാറ്റ പുസ്തകത്തിൽ നിന്ന് എടുത്തെഴുതിയത്.
**ജ്ഞാനക്കൂത്തൻ, തമിഴ് കവി. രംഗനാഥൻ എന്ന് എഴുത്തുകുത്ത്. അൻറു വേറു കിഴമൈ, സൂര്യനുക്ക് പിൻപക്കം, കടൽക്കരയിൽ ചില മരംകൾ എന്നിവ കവിതാ സമാഹാരങ്ങൾ.സമ്പൂർണ സമാഹാരവും ഉണ്ട്.
3 അഭിപ്രായങ്ങൾ:
ഈ പണ്ഡിതന്മാരെകുറിച്ചുള്ള സംശയം മാറികിട്ടി.
സമാധാനമായി.
മയിലും പുലിയും കുതിരയും കുയിലും കേമന്മാരായതുകൊണ്ട് കവികളും കേമന്മാരെന്ന് കവി.എന്താവും പണ്ഡിതന്റെ ഭാഷ്യം... :)
അങ്ങനെ പണ്ഡിതന്മാരുടെ കാര്യം ശരിയായി :)
വിഷ്ണുമാഷേ
മയിലും പുലിയും കുതിരയും കുയിലും കേമന്മാരാണെന്നു കല്പിക്കുന്നതും (പഴയ) കവിതന്നെയാണ്. :) കോഴിയെക്കുറിച്ച് കവിതയെഴുതിത്തുടങ്ങിയിട്ട് കാലമെത്രയായി ?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ