അപ്പുറത്തും
ഇപ്പുറത്തുമായി നിൽക്കുമ്പോൾ
നിശബ്ദതയുടെ
ഒരു കുത്തൊഴുക്ക്
നമുക്കിടയിലൂടെ കടന്നുപോകുന്നതിനെയാവണം
പുഴയെന്ന് വിളിക്കുന്നത്.
സ്പർശത്തിന്റെയോ
ഒരു പുഞ്ചിരിയുടെ പോലുമോ
ശൂന്യത
വളർന്നു വളർന്നു പോകുന്നതിനെയാവണം
മല എന്ന് പറയുന്നത്.
കൊമ്പുകളും
ദംഷ്ട്രകളും പോലെ
മൂർച്ചകൂട്ടപ്പെടുന്ന സ്നേഹമില്ലായ്മയെയാവണം
കാടെന്ന് കണ്ടുപോകുന്നത്.
ഇനി പറയൂ,
ഈ കാടും മലകളും പുഴകളുമൊന്നുമില്ലാതെ
എന്താണൊരു ജീവിതം?
2 അഭിപ്രായങ്ങൾ:
നന്നായി.
പുഴയും കാടും
മലയും കണ്ടു,കത്തുന്ന
ജീവിതത്തിനുമൊരു പേര് പറയൂ.
കാടും പുഴയും മലയും
താണ്ടിയാല്‍ സൌഹൃദം പൂക്കുന്ന താഴ്വാരത്തില്‍ എത്തുമായിരിക്കും
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ