28/4/09

ഏമ്പക്കം

മതിയായിട്ടാണെന്നും
നിറഞ്ഞുകവിഞ്ഞിട്ടാണെന്നും
ഏമ്പക്കത്തിനുമുണ്ട്
ചില പേരുദോഷങ്ങള്‍.

പലതരം പച്ചക്കറികള്‍
ആട് കോഴി പോത്ത്
മീന്‍ തവള ഞണ്ട്...
പെരുവയറായാലും
പറ കൊട്ടി വരും
ഏമ്പക്കം.

പണ്ടാറം
എന്തൊക്കെ ബാക്കിയിരിക്കുന്നു,
തൊട്ട് രുചിക്കുവാന്‍
തിന്നു തീര്‍‌ക്കുവാന്‍
ചത്തുമലച്ചുറങ്ങുവാന്‍

ഹൊ,
ഒരു ഗ്‌ളാസ്സ് വെള്ളം താടാ
ആരെങ്കിലും...

8 അഭിപ്രായങ്ങൾ:

നസീര്‍ കടിക്കാട്‌ പറഞ്ഞു...

വെള്ളം വെള്ളം....

സുനിൽ കൃഷ്ണൻ(Sunil Krishnan) പറഞ്ഞു...

മറ്റൊന്നും വിചാരിയ്ക്കരുത് നസീർ.....ഇത് ഒരു കവിതയാണെന്ന് എനിയ്ക് തോന്നുന്നില്ല.എന്റെ ആസ്വാദന ശേഷിയുടെ കുറവായിരിയ്ക്കാം.

അജ്ഞാതന്‍ പറഞ്ഞു...

ഹോ... ഈ ഏമ്പക്കത്തിന്റെ ഒരു കാര്യം!

പാര്‍ത്ഥന്‍ പറഞ്ഞു...

ഗാസ് ഗാസ് ഹ്‌എ്‌...

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

ഇതും കവിത..?!

ദൈവമേ...!
കവികളെ സൃഷ്ടിച്ച നീ എത്ര ഉന്നതന്‍...!!!!!
:)

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

ഹേയ്, പച്ച വെള്ളമല്ലെടോ...

അതന്നെ.. ആ നെറള്ള വെള്ളം. അതിലിത്തിരി സോഡേം...

ഹാവൂ ആശ്വാസായി...

അരങ്ങ്‌ പറഞ്ഞു...

I don't knowweather its a good poem or not. But this write up is very interesting to read.

മൃദുല്‍രാജ് പറഞ്ഞു...

ഇതൊക്കെ 'ബൂലോക കവിത'യില്‍ ഇട്ടാല്‍ ഇത് 'കവിത'യാകുമോ?