ഈ രണ്ടു
മുറികളിലേക്കും
ആഴ്ന്നിറങ്ങിയ
ശബ്ദങ്ങളാണ്
എന്നെ നിശ്ശബ്ദനാക്കുന്നത്.
നേരുകളെല്ലാം
ചേര്‍ന്ന്
ശ്വാസം മുട്ടിച്ചു കൊന്ന
ഒരാത്മാവാണ്
എന്റെ അച്ചന്.
ഇവിടെയുറങ്ങി തീര്‍ത്ത
രാത്രികളാണ്
എന്റെ ഉറക്കം കെടുത്തുന്നത്.
ദുരിതങ്ങളെല്ലാം
ചേര്‍ന്ന്
സമ്പന്നമായിരുന്നു
അമ്മയുടെ മനസ്സ്.
ഇവിടെ
നിറഞ്ഞു നില്ക്കുന്ന
ശരികളാണു
എന്നെ തെറ്റാക്കുന്നത്.
സ്വാതന്ത്ര്യങ്ങളെല്ലാം
ചേര്‍ന്ന്
തടവിലിട്ടിരിക്കുകയായിരുന്നു
കുഞ്ഞുപെങ്ങളെ.
വിശ്വസ്തതകളെല്ലാം
ചേര്‍ന്ന്
കള്ളനാക്കിയിരുന്നു
എന്റെ സുഹുത്തിനെ.
ഇവരുടെയൊക്കെ
നിശ്വാസങ്ങളാണ്
ഞാനിപ്പോഴും
ശ്വസിക്കുന്നത്.
2 അഭിപ്രായങ്ങൾ:
ക്ഷമിക്കണം.... കവിത വ്യക്തമല്ലാത്തതുപോലെ!
....ആദ്യ കമന്റില്‍ പറഞ്ഞത് പോലെ കവിതയില്‍ അല്പം ദുര്‍ഗ്രാഹ്യത എനിക്കും തോന്നുന്നു.....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ