15/4/09

ഉറക്കെ

ഒരാള്‍‌ക്ക് ഒറ്റരാത്രിയില്‍
എത്രവട്ടം സ്വയം തിരിച്ചും മറിച്ചും
കിടത്താനാവും?
മൂത്രം മുട്ടുവോളം
ആരോ കുലുക്കിവിളിക്കുവോളം
സ്വപ്നം കൊത്തിയിളക്കുവോളം...

അങ്ങിനെയൊക്കെ പറയാം
സ്വയം ഒളിച്ചുവെക്കാം
കാലത്തെഴുന്നേറ്റ്
പല്ല് തേച്ച്
കുളിച്ചിറങ്ങുകയുമാവാം.

രാത്രിയപ്പോഴും കിടപ്പ് തന്നെയാവും
ഉറക്കെ തന്നെ,
ചുരുണ്ടും,നിവര്‍ന്നും.
മൂത്രം മുട്ടല്ലേ
കുലുക്കി വിളിക്കല്ലേ
കൊത്തിയിളക്കല്ലേ എന്നൊക്കെ
കോട്ടുവായിട്ട്.

1 അഭിപ്രായം:

ജ്യോതീബായ് പരിയാടത്ത് പറഞ്ഞു...

എങ്കിലും ഉറങ്ങുകതന്നെയാണ്‌. ... ഇഷ്ടപ്പെട്ടു.