18/4/09

യു എസ് എസ് ആര്‍

പഴയ സോവിയറ്റ് നാടിന്റെ
കടാലാസു കൊണ്ട്
അന്നു ഞങ്ങള്‍ വിമാനമുണ്ടാക്കി പറത്തുമായിരുന്നു.

അന്നൊരിക്കല്‍
അമ്മാവന്‍ വന്നപ്പോള്‍
റഷ്യന്‍ വാച്ചു കൊണ്ടു വന്നു.
കീ കൊടുക്കുന്ന വാച്ചായിരുന്നു അത്.

ഇതഴിച്ചെടുത്താല്‍ പട്ടാമ്പിയിലാകെ
സ്പ്രിങ്ങു കൊണ്ട് നിറയുമെന്ന്
ഹാരിസ് പറഞ്ഞു.

ലോകത്തിലെ സകല യന്ത്രങ്ങളും
സ്വപ്നം കാണുന്ന അവന്‍‍
ഞങ്ങളുടെ സ്കൂട്ടര്‍ നന്നാക്കിയെടുത്തു.

ഒരിക്കല്‍,
പെട്രോളില്ലാത്ത കാലത്ത്
പത്താം നമ്പര്‍ വീട്ടിലെ
എഞ്ചിനീയറുടെ ബൈക്കില്‍ നിന്നും
എണ്ണ ഊറ്റുമ്പോള്‍
കയ്യോടെ പിടിക്കപ്പെട്ടു.

കൈ വിറച്ച്
വെയിലില്‍ ചെന്ന് ഇടിച്ചു തെറിക്കുമ്പോള്‍
എവിടെ നിന്നോ കേട്ട ഗ്ലാസ്നോസ്റ്റും പെരിസ്ട്രോയിക്കയും
പെട്ടെന്ന് എനിക്ക് ഓര്‍മ വന്നു.

സ്കൂട്ടറിന്റെ കേടു തീര്‍ക്കാന്‍
വാച്ചു വിറ്റ് മടങ്ങുമ്പോള്‍
റാ... റാ... റാസ്പുടിന്‍
ലവര്‍ ഓഫ് ദ റഷ്യന്‍ ക്യൂന്‍
എന്ന് ഞങ്ങള്‍ ഉറക്കെപ്പാടി.
 
മുഹമ്മദ്‌ കവിരാജ്‌
 

8 അഭിപ്രായങ്ങൾ:

Harold പറഞ്ഞു...

വെയിലില്‍ ചെന്ന് ഇടിച്ചു തെറിക്കുമ്പോള്‍

?

അക്ഷരത്തെറ്റാണോ?

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ പറഞ്ഞു...

ഹറോള്‍ഡ്,വെയിലില്‍ എന്നത് അക്ഷരതെറ്റല്ല എന്നാണ് എനിക്ക് തോന്നുന്നത്.ഓലകൊണ്ട് പറമ്പിന്റെ അതിര്‍ത്തി വേര്‍തിരിച്ചു കെട്ടുന്നതിനെ എന്റെ നാട്ടില്‍ ‘വേലി‘ എന്നും ‘വെയിലി‘(അക്ഷരഭ്യാസമില്ലാത്തവര്‍) എന്നും പറയാറുണ്ട്.ചിലപ്പോള്‍ കവി ഉദേശിച്ചത് രണ്ടാമത് പറഞ്ഞ വാക്കാകാനാ സാധ്യത!

ഇനി കവി പറയട്ടെ!
ഇനി കവിതയെ കുറിച്ച് പറയാം.ഇതിനൊക്കെ കവിതയെന്ന് പറഞ്ഞാല്‍ അപ്പൊ കവിതകളെ എന്തു വിളിക്കണം!

Sureshkumar Punjhayil പറഞ്ഞു...

Nannayirikkunnu... Ashamsakal...!!!

കിനാവ് പറഞ്ഞു...

കവിത കൊള്ളാം.

സഗീറിന്റെ അഫിപ്രായത്തിനൊരു തിരുത്തുണ്ട്,
“ഇനി കവിതയെ കുറിച്ച് പറയാം.ഇതിനൊക്കെ കവിതയെന്ന് പറഞ്ഞാല്‍ അപ്പൊ മുഹമ്മദ്സഗീര്‍ പണ്ടാരടങ്ങാന്‍, സിവില്‍ എഞ്ചിനീര്‍(1,2,3....s.s.l.c-not completed)ന്റെ കവിതകളെ എന്തു വിളിക്കണം!“

സിമി പറഞ്ഞു...

വായിച്ചിട്ട് ഒരു കവിതയും തോന്നിയില്ല. വരിമുറിച്ചില്ലെങ്കില്‍ ഓര്‍മ്മക്കുറിപ്പുകളെന്നേ തോന്നൂ. ഒരു വരിയിലും കവിതയില്ലാത്ത ഗദ്യം.

കിനാവ് പറഞ്ഞു...

സിമി പച്ചക്കള്ളം പറയുന്നു

“റാ... റാ... റാസ്പുടിന്‍
ലവര്‍ ഓഫ് ദ റഷ്യന്‍ ക്യൂന്‍...”
ഈ വരി സിമി കണ്ടില്ലെന്നുണ്ടോ?!!!

കിനാവ് പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
കടത്തുകാരന്‍/kadathukaaran പറഞ്ഞു...

കുറച്ച് വരികളും വെട്ടിമുറിക്കാന്‍ ഒരു കത്തിയും..
എവിടേയും വെട്ടി മുറിക്കാം, പക്ഷെ പേര്‍ കവിതയെന്നായിരിക്കും..
ആശംസകള്‍.