12/4/09

ഇലവ്

ശിശിരത്തില്‍
ഒരു പ്രാര്‍ഥന പോലെ
ചുവന്ന കൊടിയുയര്‍ത്തി വിടരും
വേനലില്‍ ചെറു മഞ്ഞു കഷ്ണങ്ങളായി ചിതറി
ഒരു വഴക്കായി മാറും
ഉള്ളിലൊളിപ്പിച്ച തീ മുഴുവന്‍
ചിരിച്ച് ചിരിച്ച് കത്തിത്തീരുമ്പോള്‍
പാവം തോന്നും.
വെറും തീപ്പെട്ടിയാവാനാണോ
കാട്ടിലൊറ്റയ്ക്ക്
മുടി മുഴുവന്‍ ചുവപ്പിച്ച്
ഞെളിഞ്ഞത്...?

അക്‍ബര്‍
ആളത്തില്‍
നേര്യമംഗലം തപാല്‍

1 അഭിപ്രായം:

Kuzhur Wilson പറഞ്ഞു...

ജീവിതത്തിന്റെ ഒരൊറ്റ ആളല്‍

സങ്കടമായി
കവിത ഇഷ്ടമായി