3/4/09

കാക്കപുള്ളി

അവള്‍ പോലുമറിയാതെ
ആ കാക്കപുള്ളി
ഞാനെടുത്തു
ആരും കാണാതെ ഒളിപ്പിച്ചു
കള്ളാ കള്ളായെന്ന്
എന്നെത്തന്നെ വിളിച്ചു.

കാക്കപുള്ളിയുടെ
കരിമഷിക്കണ്ണില്‍ നോക്കി
കാ കായെന്ന്
കാക്കയായി കരഞ്ഞ്‌
കളിയാക്കി.

കാക്കപുള്ളി
വാഴക്കൈയിലേക്ക്‌
പറന്നു
വിരുന്ന് വിളിച്ചു.

ആരൊക്കെ വരും,
തെക്കൂന്നും
വടക്കൂന്നും
കെഴക്കൂന്നും

കാക്ക പറന്നിടത്തൊക്കെ
പന്തല്‍
താലിപൊന്നും
താളവും

എന്തൊക്കെയൊരുക്കണം,
ഇലയിട്ട്‌
എത്ര കൂട്ടം വിളമ്പണം

കൈവെള്ളയിലിരുന്ന്
കാക്കപുള്ളിയും
വിളിച്ചു,
കള്ളാ കള്ളാ...

7 അഭിപ്രായങ്ങൾ:

നസീര്‍ കടിക്കാട്‌ പറഞ്ഞു...

തിരിച്ചുചോദിക്കല്ലേ

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

കള്ളാ കള്ളാ...
:D

സുല്‍ |Sul പറഞ്ഞു...

നിങ്ങളെന്നെ കാക്കയാക്കി എന്ന്
കാക്കപ്പുള്ളി ഒരിക്കല്‍
നിങ്ങളോട് പറയും

-സുല്‍

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

ഗൊച്ചു ഗള്ളന്‍!

ഏറുമാടം മാസിക പറഞ്ഞു...

കൊള്ളാല്ലോ...........

പാര്‍ത്ഥന്‍ പറഞ്ഞു...

ഈ ‘കാക്ക’ ഒരു ‘പുള്ളി’ തന്നെ.

(കണ്ണാടി കയ്യിൽ കല്ല്യാണം കണ്ടോ?)

അനിലൻ പറഞ്ഞു...

വെളുത്ത കാക്കയെ കറുപ്പിച്ചു നിര്‍ത്തുന്ന കാക്കത്തൊള്ളായിരം പുള്ളികള്‍!
കാക്കേ ജ്ജൊരു മുന്ത്യ പുള്ളി!