17/11/08

റോഡുകള്‍

എത്ര കേറി നിരങ്ങിയാലും
എത്ര ചവിട്ടി മെതിച്ചാലും
എത്ര കാറി തുപ്പിയാലും
അവയ്ക്ക്‌ മനസിലാവില്ല
എത്ര ചവറു തിന്നാലും
എത്ര കരിപ്പുക ശ്വസിച്ചാലും
അവ ഒരു വിപ്ളവവും നയിക്കില്ല
അവയ്ക്ക്‌ മുകളിലൂടെ കടന്നു പോകുന്ന
പ്രതിഷേധ ജാഥകള്‍ക്കും
അവകാശവാദങ്ങള്‍ക്കും
കീഴെ ഇങ്ങനെ അന്തം വിട്ട്
കിടക്കുകയല്ലാതെ...................

11 അഭിപ്രായങ്ങൾ:

Mahi പറഞ്ഞു...

ഒരു പഴയ കവിത. മുന്‍പ്‌ വായിക്കാത്തവര്‍ക്ക്‌...........

പുതു കവിത പറഞ്ഞു...

എന്താപ്പാ

ഇതു

കവിതയോ

Pramod.KM പറഞ്ഞു...

നല്ല കവിത:)

lalrenjith പറഞ്ഞു...

വളരെ നല്ല ചിന്തകളാണ്.വീണ്ടും പ്രതീക്ഷിക്കുന്നു

പാമരന്‍ പറഞ്ഞു...

നന്നായി, മഹി.

'കല്യാണി' പറഞ്ഞു...

nannayrikkunnu....nalla chindhaagathi..

ജ്യോതീബായ്‌ പരിയാടത്ത്‌ പറഞ്ഞു...

നല്ല ആശയം.

smitha adharsh പറഞ്ഞു...

അതുശരിയാ..കാറി തുപ്പലുകള്‍ ഏറ്റുവാങ്ങാന്‍ അവ വീണ്ടും റെഡി.

lakshmy പറഞ്ഞു...

നല്ല കവിത. മുൻപ് വായിച്ചിരുന്നു

Prayan പറഞ്ഞു...

നമ്മളും അതുപോലെതന്നല്ലെ...എല്ലാ അവഗണനയും സഹിച്ച് വീണ്ടും വോട്ട് ചെയ്യാന്‍ പോകും..വീണ്ടും അവഗണിയ്ക്കപ്പെടാന്‍

Sureshkumar Punjhayil പറഞ്ഞു...

എന്റെ ആശംസക്കള്‍...!!!