18/11/08

ഒരു ചത്തഭാഷയുടെ പാഠപുസ്തകം

കവി: മിറോസ്ലാവ് ഹോല്യൂബ്.(1923-1998)

ഇതൊരു ആണ്‍കുട്ടിയാണ്.
ഇതൊരു പെണ്‍കുട്ടിയാണ്.

ആണ്‍കുട്ടിക്കൊരു പട്ടിയുണ്ട്.
പെണ്‍കുട്ടിക്കൊരു പൂച്ചയുണ്ട്.

പട്ടിയുടെ നിറമെന്താണ്?
പൂച്ചയുടെ നിറമെന്താണ്?

ആണ്‍കുട്ടിയും പെണ്‍കുട്ടിയും
പന്തുകളിക്കുന്നു.

എവിടേക്കാണ് പന്തുരുളുന്നത്?

എവിടെയാണ് ആണ്‍കുട്ടിയെ കുഴിച്ചിട്ടത്?
എവിടെയാണ് പെണ്‍കുട്ടിയെ കുഴിച്ചിട്ടത്?

വായിക്കുകയും
എല്ലാ നിശബ്ദതയിലേക്കും എല്ലാ ഭാഷയിലേക്കും
വിവര്‍ത്തനം ചെയ്യുകയും ചെയ്യുക!

നീ നിന്നെത്തന്നെ കുഴിച്ചിട്ടതെവിടെയാണെന്ന്
എഴുതുക!

11 അഭിപ്രായങ്ങൾ:

ജ്യോതീബായ്‌ പരിയാടത്ത്‌ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ജ്യോതീബായ്‌ പരിയാടത്ത്‌ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ജ്യോതീബായ്‌ പരിയാടത്ത്‌ പറഞ്ഞു...

(രണ്ടുതവണ comment delete ചെയ്യെണ്ടിവന്നതില്‍ ക്ഷമാപണത്തോടെ....)

നന്നായിരിക്കുന്നു. ഈ ശബ്ദായനമായ നിശ്ശബ്ദതയെ ഭാഷയിലേയ്ക്ക്‌ വിവര്‍ത്തനം ചെയ്യുന്നതെങ്ങനെ?

മാറുന്ന മലയാളി പറഞ്ഞു...

:)

Mahi പറഞ്ഞു...

ഒരു വലിയ കവിതയെ പരിചയപ്പെടുത്തിത്തന്നതിന്‌ നന്ദി.ഇത്തരം പരിശ്രമങ്ങള്‍ തുടരൂ.വിസ്ലാവയുടെ കവിതകളൊക്കെ പരിഭാഷപ്പെടുത്താന്‍ ശ്രമിക്കൂ.താങ്കള്‍ക്കതു കഴിയും അതുകൊണ്ടാണ്‌

നൊമാദ് | A N E E S H പറഞ്ഞു...

പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു ഫീല്‍ ഉണ്ട് കവിതയ്ക്ക്. നന്ദി പ്രമോദ്

ജ്യോനവന്‍ പറഞ്ഞു...

വളരെ നന്ന്

ഭൂമിപുത്രി പറഞ്ഞു...

ഒരു നൂറുവർഷം കഴിയുമ്പോൾ, ‘മലയാളമെന്നൊരു മൃതഭാഷയില്‍പ്പോലും ഈ കവിത പരിഭാഷപ്പെടുത്തിയിരുന്നു’ എന്ന് ചരിത്രം രേഖപ്പെടുത്തുമെങ്കിൽ,മുൻകൂറായി പ്രമോദിൻ അഭിനന്ദനങ്ങൾ.

smitha adharsh പറഞ്ഞു...

നല്ല ഉദ്യമത്തിന് നന്ദി.

lakshmy പറഞ്ഞു...

നന്ദി ഒരു നല്ല കവിതയെ പരിചയപ്പെടുത്തിയതിന്

ശ്രീകുമാര്‍ കരിയാട്‌ പറഞ്ഞു...

it sparked in.....