26/8/08

ഓര്‍മ്മയിലൊരോണം

ഓര്‍മ്മയിലെ
ഓണത്തിനു,
അലക്കിയലക്കി
മങ്ങിപ്പോയ
കുപ്പായത്തിന്റെ നിറമാണു.
അടുപ്പിലൂതിയൂതി
കറുത്തുപോയ
അമ്മയുടെ മുഖമാണു.

തുമ്പപ്പൂവും
കാക്കപ്പൂവും തീര്‍ത്ത
പൂക്കളം കാണുവാനൊരു
മഹാബലിയും വന്നില്ല.

ഉണ്ടു തീരാതെ
നാക്കില വലിച്ചെറിഞ്ഞവര്‍
‍കഞ്ഞിയില്‍ വറ്റില്ലമ്മേയെന്ന
വിലാപം കേട്ടില്ല.

ഓര്‍മ്മയിലോണത്തിനു
ഊഞ്ഞാലില്ല
പാട്ടില്ല
കൈകൊട്ടി കളിയില്ല.

ഇന്നൂണുണ്ടു
ഉടുപ്പുണ്ടു
എനിക്കോണം മാത്രമില്ല.

10 അഭിപ്രായങ്ങൾ:

തണല്‍ പറഞ്ഞു...

എനിക്കും....
:(

sreelatha പറഞ്ഞു...

തുമ്പപ്പൂവും ഓണനിലാവും....പിന്നെ നനുത്ത ഓർമകളും... ഹാരിസേ, നൊസ്റ്റാൾജിയയുടെ ഒരു കുന്ന് ഇറങ്ങുന്നു ഞാനും....

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

കവിത നന്നായിരിക്കുന്നു....
ഖനീഭവിച്ച ദുഃഖം കവിതയ്ക്ക് ചാരുതയേകുന്നുണ്ട്....

പക്ഷെ, ധൃതിയില്‍ പറഞ്ഞു പോയത് പോലെ ഒരു തോന്നല്‍....

ഹാരിസിന്‍റെ വാക്കുകളില്‍ കവിതയുണ്ട്...എപ്പോഴും...
എഴുത്തിന്‌ എല്ലാ നന്‍മകളും നേരുന്നു...
തുടരുക...

Sureshkumar Punjhayil പറഞ്ഞു...

Good.. Best wishes...!!!

ആമി പറഞ്ഞു...

എഴുതുന്നതെല്ലാം കവിതയായ് മാറുന്നു..ഓര്‍മ്മയിലെ ഓണവും

Mahi പറഞ്ഞു...

രണ്ടു കാലത്തിന്റെ ഇല്ലായ്മകളെ താങ്കള്‍ വളരെ ഒതുക്കി ഒതുക്കി പറഞ്ഞിരിക്കുന്നു.എന്നിട്ടും അത്‌ ഹൃദയത്തില്‍ ഉറക്കെ ഉറക്കെ മുഴങ്ങുന്നു

ജിവി/JiVi പറഞ്ഞു...

മഹി പറഞ്ഞത് ഞാനും പറയട്ടെ.

Babitha പറഞ്ഞു...

hi its really touching....after a break i heard a good1 from u...

saijith പറഞ്ഞു...

nice poem........!!!

Unknown പറഞ്ഞു...

nice as usual