27/8/08

അസൂയ

പുഴക്കരെ വീടുള്ള ആരും പറയും ഓർമ്മയിലെ
വെള്ളപ്പൊക്കത്തിൽ നനഞ്ഞൊരു കഥ…………..
കൌമാരം കടന്നവരെല്ലാം പറയും വളപ്പൊട്ടു
മണക്കുന്ന ഒരു പ്രണയ കഥ…..
ഇപ്പോഴും വെടിപ്പുക പറക്കുന്ന ഒരു കഥയെങ്കിലും
വെച്ചു മറന്നേ ഓരോ പട്ടാളക്കാരനും അവധി
വണ്ടി കയറാറുള്ളൂ….
മരിക്കുംബോഴും കാർത്യായനി കണ്ണുകൊണ്ടൊരു
കഥയിട്ടേച്ച് പോയത് കഥയല്ലെന്ന് കുമാരേട്ടന്റെ
പുതിയ കഥ…….
നാലുപാടു നിന്നും ജീവിതം വളഞ്ഞിട്ടും നാ‍മോരുത്തരും
ഇത്തിരി ബാക്കിയായിടത്ത് പുതിയൊരു
കഥ പറയുന്നു….
എന്നിട്ടും ചിലർ ,ചിലർ പറയുബോൾ, മാത്രം
കഥ മറന്ന് ,കഥയില്ലാതെ ,കേട്ടിരുന്നു പോകുന്നു….…………..

2 അഭിപ്രായങ്ങൾ:

Mahi പറഞ്ഞു...

അതെയതെ കഥ മറന്ന്‌ കഥയില്ലാത്തവനെ പോലെ ഞാനിപ്പോള്‍ കേട്ടു കൊണ്ടിരിക്കുകയാണ്‌……

keralainside.net പറഞ്ഞു...

ഈ പോസ്റ്റ് ലിസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു. കൂടുതൽ സമയം ഈ രചന ആളുകളുടെ ശ്രദ്ധയിൽ വരാനായി സൈറ്റിൽ വന്നു അനുയോജ്യ മായ വിഭാഗത്തിൽ ഈ പോസ്റ്റ് ഉൾപ്പെടുത്താൻ അപേക്ഷ.
സൈറ്റ് സന്ദർശിക്കാൻ ഇവിടെ www.keralainside.net.
കൂടുതൽ വിവരങൾക്ക് ഇവിടെkeralainsideblogaggregator.blogspot.com
Thank You