കവിതയിൽ ഒളിച്ചിരുന്നു കവി.. അവന്റെ ദംശമേറ്റ് വായനക്കാരൻ മരിച്ചു. കൊലക്കുറ്റത്തിന് കവിതയെയും കവിയേയും അറസ്റ്റു ചെയ്തപ്പോഴോ കവിതയ്ക്കെതിരെ മൊഴികൊടുത്ത് മാപ്പുസാക്ഷിയായി കവി !
അളമുട്ടിയാൽ ഏത് കവിയും കവിത എഴുതും.. വിഷപ്പല്ലെടുത്തില്ല എങ്കിൽ ആ കവി വീണ്ടും എഴുതും... കവിതകൾ വീണ്ടൂം കൂറ്റക്കാരാകും.. വയനക്കാർക്ക് വീണ്ടും വിഷദംശം ഏൽക്കും...
8 അഭിപ്രായങ്ങൾ:
ഇവിടെയൊന്നുമില്ലല്ലൊ
സുല്ലേ ഒരബദ്ധം പറ്റിയതാണ്..ക്ഷമിക്കുക
എന്തു വിഷമുള്ള കവി... :)
uggran!!
പാവം കവിതയ്ക്കു സംസാരിക്കാന്‍ പറ്റുമായിരുന്നെങ്കില്‍...
കവിത തന്ന ദാനമാണ് കവിയുടെ ജീവിതം അല്ലെ?
അളമുട്ടിയാൽ ഏത് കവിയും കവിത എഴുതും..
വിഷപ്പല്ലെടുത്തില്ല എങ്കിൽ ആ കവി വീണ്ടും എഴുതും...
കവിതകൾ വീണ്ടൂം കൂറ്റക്കാരാകും..
വയനക്കാർക്ക് വീണ്ടും വിഷദംശം ഏൽക്കും...
വരികൾ നന്നായിട്ടുണ്ട്...ആശംസകൾ..
ഗ്ലൂമി സണ്ടെയെ കുറിച്ച് ഓര്‍മ വരുന്നു.ഡാന്യൂബ് നദിയിലൂടെ ഒലിച്ചുപ്പോയ അതിന്റെ ആയിരം അയിരം കോപ്പികള്‍ക്കൊപ്പം ഒലിച്ചുപ്പോയത് അയിരം അയിരം ജീവനും കൂടിയാണ്.ഗ്ലൂമി സണ്ടെയുടെ കാര്യത്തില്‍ കവിയും അതില്‍ രക്തസാക്ഷിയായ്.കവി ആത്മഹത്യ ചെയ്യുകയാണല്ലൊ ഉണ്ടായത്.സനാതനാ തങ്കളുടെ ദംശനമേറ്റ് ഞാനിതാ മരിച്ച് പുനര്‍ജനിക്കുന്നു......
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ