29/8/08

ഒറ്റ വാക്ക്‌ മാത്രമുള്ള പാട്ട്‌

അത്‌ ഒറ്റ വാക്ക്‌ മാത്രമുള്ള പാട്ടാണ്‌
ചില്ലു പോലെ കൂര്‍ത്ത
അരം പോലെ ഒരമുള്ള
രാത്രിയുടെ മാംസത്തില്‍ ആഴ്ന്നിറങ്ങുന്ന-
ഇരുതല മൂര്‍ച്ചയുള്ള വാളു പോലെ
ഒറ്റ വാക്ക്‌ മാത്രമുള്ള പാട്ട്‌
ഒറ്റയാന്റെ തിളച്ചു മറയുന്ന കോപം പോലെ
ഒറ്റ ഞരമ്പ്‌ പൊട്ടിയൊഴുകുന്ന ചോര പോലെ
ഏറ്റമേകാന്തവും ശുന്യവുമായരൊറ്റ നിലവിളി പോലെ
ഒറ്റ വേഗവും ഒരേ നേര്‍ രേഖയുമുള്ള
ഒറ്റ വാക്ക്‌ മാത്രമുള്ള പാട്ട്‌
എന്നും നാമമെത്തിച്ചു കഴിഞ്ഞാല്‍, ഇരുട്ടില്‍
വടക്കെപ്പുറത്തെ തിണ്ണയില്‍
ഒറ്റക്കു വന്നിരിക്കുന്നതിതിനു വേണ്ടി മാത്രമാണ്‌
ലോകത്ത്‌ ചീവിടിനു മാത്രം പാടാന്‍ കഴിവുള്ള
ഈ ഒറ്റ വാക്കുള്ള പാട്ടിനു വേണ്ടി മാത്രം

16 അഭിപ്രായങ്ങൾ:

Mahi പറഞ്ഞു...

ഈ ഒറ്റ വാക്കു മാത്രമുള്ള പാട്ടും കൊണ്ടാണ്‌ ഞാനാദ്യമായ്‌ ബ്ലൊഗെന്ന ഈ സ്നേഹ തീരത്ത്‌ കാലു കുത്തിയത്‌.പകച്ച്‌ നിന്നയെന്നെ നിങ്ങള്‍ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചു.ഒരുപാട്‌ ഒരുപാട്‌ നന്ദി

നരിക്കുന്നൻ പറഞ്ഞു...

ആ പാട്ടുകള്‍ കേള്‍ക്കാനാണ്‍ ഈ ബൂലോഗം ഇവിടെ കറങ്ങി നടക്കുന്നത്... ഒരിക്കലും വായനക്കാരനെ നിരാശനാക്കാത്ത ഈ ബൂ‍ലോഗത്ത് ഇനിയും ഒരായിരം കവിതകള്‍ പിറക്കട്ടെ..

വളരെ നന്നായിരിക്കുന്നു.

ആശംസകള്‍...

rijasn പറഞ്ഞു...

:)

ടി.പി.വിനോദ് പറഞ്ഞു...

കവിത ഇഷ്ടമായി മഹീ.
ഒറ്റവാക്കുള്ള ആ പാട്ടിനെന്നപോലെ ഈ കവിതയുടെയും ആവൃത്തി മുഴക്കങ്ങള്‍ തീക്ഷ്ണം..
ഒരു സംശയം ഉണ്ട് ‘ശുന്യവുമാര്‍ന്നൊരു’ എന്ന് എഴുതാമോ? അതില്‍ വ്യാകരണപ്പിശക് ഇല്ലേ?

ഫസല്‍ ബിനാലി.. പറഞ്ഞു...

കൊള്ളാം, ആശംസകള്‍

keralainside.net പറഞ്ഞു...

ഈ പോസ്റ്റ് ലിസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു. കൂടുതൽ സമയം ഈ രചന ആളുകളുടെ ശ്രദ്ധയിൽ വരാനായി സൈറ്റിൽ വന്നു അനുയോജ്യ മായ വിഭാഗത്തിൽ ഈ പോസ്റ്റ് ഉൾപ്പെടുത്താൻ അപേക്ഷ.

സൈറ്റ് സന്ദർശിക്കാൻ ഇവിടെ www.keralainside.net.

കൂടുതൽ വിവരങൾക്ക് ഇവിടെkeralainsideblogaggregator.blogspot.com
Thank You

R.K.Biju Kootalida പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
R.K.Biju Kootalida പറഞ്ഞു...

ആ വരികളിലെ തീക്ഷ്ണത ഇഷ്ടമായി....ഒന്നു കൂടി ഒതുക്കിയിരുന്നെങ്കിൾ നന്നായിരുന്നു...

Mahi പറഞ്ഞു...

ലാപുട നന്ദി അത്‌ തിരുത്തിയിട്ടുണ്ട്‌.ബിജു എനിക്കും തോന്നതിരുന്നില്ല ചിലതിന്‌ ഇങ്ങനെ പിറക്കാനാണ്‌ യോഗം.അഭിപ്രായം എഴുതിയവര്‍ക്കെല്ലാം നന്ദി

siva // ശിവ പറഞ്ഞു...

സോ നൈസ്...എത്ര സുന്ദരമായ ഭാവന....ഞാനും ആലോചിച്ചു....അതെ ചീവീടിനു മാത്രമേ ഇതു കഴിയൂ....

Sharu (Ansha Muneer) പറഞ്ഞു...

തീക്ഷ്ണമായ വരികള്‍...

ജോബി നടുവില്‍ | JOBY NADUVILepurackal പറഞ്ഞു...

നല്ല ഭാവന...

കല|kala പറഞ്ഞു...

ആയിരം പെരൊറ്റയ്ക്കൊറ്റ്യ്ക്ക്
ചൊല്ലുമാ ഒറ്റ്വാക്ക്
മൌനമായ് ചിറ്കുകൊണ്ട്
പറയുമ്പോള്‍
എത്ര് ശ്രദ്ധയാണന്തിക്ക്...
മഹി ...
നന്നായി...

Mahi പറഞ്ഞു...

എല്ലാവര്‍ക്കും നന്ദി

നന്ദ പറഞ്ഞു...

നന്നായി ഈ പാട്ട്.

[ nardnahc hsemus ] പറഞ്ഞു...

“ഹയ്... എന്നിട്ടാ പാട്ടെവിടേ?“

:)

നന്നായി ട്ടോ!