22/8/08

ഒന്ന് രണ്ട് കവിതകള്‍


ഒന്ന്

ചുറ്റുമാരുമില്ലെന്നുറപ്പാക്കി
നീയെന്നോട് കൊരുത്ത വാക്കുകള്‍
അര്‍ത്ഥമറിയാതെ
വഴുക്കയാണ് ചുറ്റിലും

രണ്ട്

എല്ലാവരും പട്ടികളെ സ്നേഹിക്കും
ജിമ്മി എന്ന് പേരിടും

എന്നിട്ടും അപരിചിതനായ ഒരാള്
തന്റെ പട്ടിയെ
ജിമ്മീ എന്ന് വിളിക്കുന്നത് കേട്ട്
ഇയാളിങ്ങനെ കുരക്കുന്നതെന്തിനാ?

10 അഭിപ്രായങ്ങൾ:

Kuzhur Wilson പറഞ്ഞു...

തര്‍ജ്ജനിയില്‍ വന്നത്. ഏറെക്കാലത്തിന് ശേഷം ബൂലോക കവിതയില്‍

ഒട്ടേറെ പുതിയ കവികള്‍ / കവിതകള്‍ / സന്തോഷം / എവിടെ അമരക്കാരന്‍ മാഷ് ?

അജ്ഞാതന്‍ പറഞ്ഞു...

വിത്സോ കവിത വരുമ്പോള്‍ എഴുതിയാ പോരെ,മുക്കി മൂളി എഴുതണോ ?

നന്ദു പറഞ്ഞു...

അനോണി ചേട്ടാ/ചേച്ചീ,
നീട്ടി വലിച്ചെഴുതുന്നതു മാത്രമല്ലല്ലോ കവിത?
എഴുതിയ വരികളിൽ കാമ്പുണ്ടോന്നു നോക്കിയാൽ പോരെ?
ഒരു വ്യക്തിയുടെ മനസ്സിലെ വികാരവും വിചാരങ്ങളുമാണ് കവിതയായി വരുന്നത്. അതിൽ ആ വ്യക്തി ചിലപ്പോൾ പലതും ഉദ്ദേശിച്ചിട്ടുണ്ടാവും!
മുക്കിയായാലും മൂളിയായാലും ഒരു വാക്കെങ്കിലും എഴുതാൻ കഴിയുന്നതാണ് വ്യക്തിത്വം അല്ലാതെ നപുംസകമായി മറഞ്ഞിരിക്കുന്നതല്ല.

Mahi പറഞ്ഞു...

വഴുക്കി കൊണ്ടിരിക്കുകയാണ്‌ ചില വാക്കുകള്‍ ഇപ്പോഴും ജീവിതത്തില്‍ കഴൂരെ.ജിമ്മി എന്ന്‌ വിളിക്കാണുള്ള അവകാശം തനിക്കു മാത്രമെയുള്ളുവെന്ന്‌ ചിലര്‍ ധരിച്ചു വശാവുന്നു.ഇത്തരം മന്ദബുദ്ധികള്‍ക്ക്‌ കുരക്കാന്‍ മാത്രമെ അറിയൂ.കടിക്കാനുള്ള ഭാഷ അവരുടെ കൈയ്യിലില്ല.ഇവിടെ വന്ന്‌ ഈ ബൂലോകം ധന്യമാക്കിയതിന്‌ നന്ദി.

umbachy പറഞ്ഞു...

പ്രതികരിച്ചു കൊടുക്കപ്പെടും
-അനോണി

അജ്ഞാതന്‍ പറഞ്ഞു...

കുഴൂര്‍ വിത്സണ്‍ എഴുതിയാല്‍ കവിത, കാപ്പിലാന്‍ എഴുതിയാന്‍ ഗവിത :).
നന്ദുവേ ബ്ലോഗൊക്കെ തൊറന്നാ :)
മഹി :)). വിത്സണ്‍ ബൂലോകം ധന്യമാക്കിയാ ? എപ്പ ?
ഉമ്പാച്ചി - :)

അജ്ഞാതന്‍ പറഞ്ഞു...

എന്ത്! ആശ്ചര്യം മഹാശ്ചര്യം കരിക്കട്ടയിലും അനോണി അരിക്കുന്നോ ആരവിടെ?

(((ഡോ അനോണിമാഷെ))))

വിളിച്ചോണ്ടു പോടൊ തന്റെ കുര്ത്തം കെട്ട ക്ടാങ്ങളെ.

വിത്സാ ഇതു കണ്ടൊന്നും കരുതേണ്ട ചുമ്മാ ഒരു വടം വലി. :)

കാപ്പിലാന്‍ പറഞ്ഞു...

എന്‍റെ പേരില്‍ അനോണികള്‍ കളിക്കണ്ട .പറയാന്‍ ഉള്ളത് അനോണിയല്ലാതെ പറയാന്‍ എനിക്കറിയാം .കൂഴൂരിനെ കുറിച്ച് എനിക്കും എന്നെപറ്റി കൂഴൂരിനും അറിയാം .

simy nazareth പറഞ്ഞു...

വിത്സാ, ഒന്നാമത്തെ കവിത വളരെ ഇഷ്ടപ്പെട്ടു.

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

ശ്രീ അയ്യപ്പനെക്കുറിച്ച് താങ്കളുടെ കവിത കണ്ടിട്ടുണ്ട്.(മുറിവേറ്റ ശീര്‍ഷകങ്ങളില്‍.) ഏഷ്യാനെറ്റ് റേഡിയോവില്‍ താങ്കളെ കേട്ടിട്ടുമുണ്ട്. ഞാന്‍ കുറേശെ എഴുതും. എനിക്കിഷ്ടമുള്ള കവിയാണ് ശ്രീ അയ്യപ്പന്‍. അദ്ദേഹത്തെക്കുറിച്ച് ഞാന്‍ കുറച്ച് വരികളെഴുതുയിട്ടുണ്ട്. സാധിക്കുമെങ്കില്‍ വായിച്ച് അഭിപ്രായവും, പോരായ്മകളും പറയുക. മറ്റ് ചില കവിതകള്‍ കൂടിയുണ്ട് എന്റെ ബ്ലോഗില്‍
http://thambivn.blogspot.com
വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.