21/8/08

കാവല്‍.

ശൂ.. ശ് ..
ശ്രദ്ധിക്കുക..
ഇരുട്ടും നിലാവും രഹസ്യം പറയുന്നുണ്ട്.
ചീവീടുകളെ...
കാറ്റിനെ കീറാ‍തെ
കൂട്ടുകാരാ ..
ഉള്ളിലിരുന്നു നീ ശ്വാസം പിടിക്കാതെ....

എനിക്കു പതുക്കെ
പതിയെ നടക്കാന്‍ നേരമായ്
തിരമുറിച്ച് തണുപ്പു കുടിച്ച്
വൃത്തത്തില്‍ കൈവീശി
കറങ്ങി പറന്നാണ്
പോകേണ്ടത്..

കടലിന്റെ നടുവിലാണവര്‍
നിശ്വാസം പങ്കുവയ്ക്കുന്നത്.

ആരും മന്ത്രിക്കരുത്..
എനിക്ക് ആഴക്കടലില്‍
പവിഴപുറ്റുകളിലേക്ക്
അസ്തമിക്കേണ്ടത് അപ്പോഴാണ്

കാരണം നിലാവറിയാതെ വേണം
ഉപേക്ഷിക്കപെട്ട ശംഖിലെ
തീര്‍ത്ഥം കടലിലൊഴുക്കാന്‍

അത്രകണ്ടു
പ്രണയിച്ചെന്നറിഞ്ഞിട്ടാവാം
കാറ്റ്
കടലിന്റെ ഗല്‍ഗദത്തിനു മീതെ
ഇപ്പൊഴും
ചൂണ്ടുവിരല്‍ അമര്‍ത്തി പിടിക്കുന്നത്.

3 അഭിപ്രായങ്ങൾ:

നരിക്കുന്നൻ പറഞ്ഞു...

എനിക്ക് ആഴക്കടലില്‍
പവിഴപുറ്റുകളിലേക്ക്
അസ്തമിക്കേണ്ടത് അപ്പോഴാണ്....

നല്ല വരികള്‍.

PIN പറഞ്ഞു...

മനോഹരമായി എഴുതിയിരിക്കുന്നു..

സുല്‍ |Sul പറഞ്ഞു...

മനോഹരം ഈ എഴുത്ത്.

ഓടോ: ഗല്‍ഗദമോ ഗദ്ഗദമൊ?
-സുല്‍