20/8/08

ഇടതും വലതും

ഒരു നരിചീറിന്റെ ഇരുട്ടായി വെളിച്ചം.

തലകീഴായി കണ്ട സ്വപ്നങ്ങളെ
നിവര്‍ത്തി പിടിച്ചു
രാവുതോറും പറക്കുന്നവര്‍,

അവര്‍ക്കിടയില്‍..
മുഖത്തു തൂങ്ങിയാടും വെയില്‍
വീണ്ടും വീണ്ടും മുട്ടി വിളിക്കവെ
കാഴ്ച്ച വന്നു പോയാലൊ എന്നു ഭയം

ഇറുക്കെ പൂട്ടിയ കണ്ണുമാ‍യ്
രാവോര്‍ത്തിരിക്കുന്നവര്‍
അരണ്ട നിറമാകവേ
ദിക്കു വിടര്‍ത്തിപ്പറക്കുന്നു
പകലുറക്കിയ സത്യങ്ങള്‍
കൊത്തി വിഴുങ്ങുന്നു
തെളിവുകള്‍ വരുംകാല
തെറ്റിന്‍ വളങ്ങള്‍.

പുഞ്ചിരിയോടെ നിലാവു
വീണ്ടും മുട്ടി വിളിക്കവേ
കാഴ്ച്ച വന്നു പോയാലൊ എന്നു ഭയം

ഒപ്പം പറന്നു ചിറകു കുഴയവേ
കാണുന്നതെന്തു
രാവും പകലുമൊരുമിച്ചെന്നോ !

തീര്‍ച്ച
 കൊത്തികൊല്ലുമിനി
ഇരുകൂട്ടര്‍കൂടി
അസത്യം പരസ്പ്പരം
ഇരുട്ടില്‍ ഒളിക്കുവോര്‍.

1 അഭിപ്രായം:

siva // ശിവ പറഞ്ഞു...

അതെ ചിലപ്പോഴൊക്കെ വെളിച്ചത്തിലേയ്ക്ക് നോക്കാന്‍ എനിക്കും ഭയമാണ്....