13/7/08

ഇവരുടെ പ്രതിഷേധങൾ സ്ഖലിച്ചു പോകേണമേ…..

മരിച്ചു പോയ അച്ചനോ,റെയ്പ്പു ചെയ്യപ്പെട്ട പെങ്ങളോ,
ലീവനുവദിക്കാൻ പോന്ന കാരണങളല്ല….
പ്രതിഷേധമുണ്ടെങ്കിൽ സ്മോക്കേഴസ് റൂമിനപ്പുറത്ത്
സ്ട്രൈക്കേഴ്സ് റൂമുണ്ടല്ലോ…
പിന്നണിയിൽ ചോര തുടിക്കും മുദ്രാവാക്യങ്ങളുണ്ട്,
തിരഞ്ഞെടുക്കാം……
ചുമരിലെ ചെഗുവേരയെ തൊടരുത്,വൃത്തിയായി
സൂക്ഷിക്കുക………..
അല്ലെങ്കിൽത്തന്നെ എല്ലാ വെള്ളിയാഴ്ചയും പത്തു
മിനുട്ട് സമരം ചെയ്യാമല്ലോ…….