8/6/08

കാഴ്ചപ്പാതി

ഒട്ടും കാണാത്ത മുഖത്തില്‍
ഒട്ടിപ്പിടിച്ചിട്ടാണ്
ചുറ്റും കാണുന്നത്
എന്റെ കണ്ണുകള്‍ !

എനിക്കപരിചിതമായ
ഏതോ ശബ്ദത്തില്‍
പരിചിതരെല്ലാം കേള്‍ക്കുന്ന
വാക്കുകള്‍ക്കൊപ്പം
ഓരോ ഗോഷ്ഠികള്‍ കാട്ടുന്നുണ്ടാവും
ആ അഗോചര സങ്കല്പം

വലമിടം തിരിക്കുന്ന
കാഴ്ചക്കണ്ണിലൊഴിച്ച്
വിവശമായി ഞാനതു തിരയുമ്പോള്‍
ഞാന്‍ കാണാത്ത ഞാന്‍ തന്നെയോ
നീ കാണുന്നതെന്ന
വികൃതമായൊരു സമസ്യ
ഒരിക്കലുമുത്തരപ്പെടാതെ
പിണങ്ങി നില്‍ക്കുന്നു

പാതി നീ കണ്ടൊരെന്നില്‍
പെട്ടു പോവുന്നുണ്ട്
പാതി ഞാന്‍ കാണാത്തൊരെന്റെ
കാഴ്ചകളൊക്കെയും..

(ലാപുട യുടെ കാഴ്ചപ്പാതിയ്ക്ക് കമന്റായെഴുതിയത് )

2 അഭിപ്രായങ്ങൾ:

വിഷ്ണു പ്രസാദ് പറഞ്ഞു...

:)

പാമരന്‍ പറഞ്ഞു...

ഒട്ടും കാണാത്ത മുഖത്തില്‍
ഒട്ടിപ്പിടിച്ചിട്ടാണ്
ചുറ്റും കാണുന്നത്
എന്റെ കണ്ണുകള്‍ !

ഗംഭീരം മാഷെ..