9/6/08

ഒറ്റയ്ക്ക് നെയ്യുന്ന വല

നാസ്സര്‍ കൂടാളി


ഒറ്റയ്ക്കൊരു വല നെയ്യണം
കിഴക്ക് ആകാശം നോക്കി
തോണിയിറക്കണം
ഭൂമിയില്ലാത്ത ആകാശം കണ്ട്
കടലമ്മയുടെ പാട്ട് പാടണം.

ദിശ നോക്കിയല്ല യാത്ര
ഒരു തിമിംഗല വേട്ടയും
വേണ്ടേ…വെണ്ട…
ഭയമെന്ന തോണിയില്‍
പരല് മീനുകളെ പറഞ്ഞുറക്കാന്‍
പഴങ്കദയെന്നും കയ്യിലില്ല
ഒരു മീന്‍ പിടച്ചില്‍ മതി
ഓര്‍മ്മപ്പെടുത്താന്‍
മറവിയുടെ
മോതിരക്കൈവിരല്‍.

ഇപ്പോള്‍
ഇക്കരെ തൊണിയില്ല
ഞാനെന്ന കടല്‍ മാത്രം

ഇനി പാടുമോ
അവളും കരയും
കാണാത്ത മുക്കുവണ്ടെ പാട്ട്.

2 അഭിപ്രായങ്ങൾ:

വിഷ്ണു പ്രസാദ് പറഞ്ഞു...

വേണ്ടേ…വെണ്ട
ഏതു വെണ്ടയാ‍ വേണ്ടാത്തേ... :)
പഴങ്കദയോ... എന്താ കഥ!
തൊണിയില്ല
മുക്കുവണ്ടെ പാട്ട്.
ഓ ന്റെ നാസറേ ഒന്ന് ശ്രദ്ധിച്ചാല്‍ തിരുത്തിക്കൂടേ ഇതെല്ലാം...:(

ഏറുമാടം മാസിക പറഞ്ഞു...

aavunnilla maashe nettil ninnu speedil adikkumpol varunna theche...