4/6/08

ബാധ

പകല്‍ തെളിച്ചിട്ട
തെരുവിന്റെ മനസ്സില്
‍വിയര്‍ത്തൊലിച്ചാലും
നടന്നു തീരാത്ത
ദൂരങ്ങളാവും.

രാത്രികാലങ്ങളിലത്
ഒരു പൊതി ചോറോ
ഒരു വരി താരാട്ടോ
ഓര്‍ത്തെടുക്കുവാന്‍
‍ശ്രമിക്കും.

രാപ്പകലില്ലാതെ
ഭയങ്ങളില്‍
‍ഉണര്‍ന്നിരിക്കും.

എങ്കിലും അതിനറിയാം
എല്ലാ തെരുവുകളും വളരുന്നത്
ഒരേ പലകയിലേയ്ക്കാണെന്ന്.

ഒഴുക്കറ്റ ഇറക്കത്തിന്റെ
വടിവില്ലാത്ത ലിപികളില്‍
‍എഴുതപ്പെടും
“ഇവിടെ
ഈ വഴി അവസാനിക്കുന്നു”
എന്ന്.

1 അഭിപ്രായം:

Jayasree Lakshmy Kumar പറഞ്ഞു...

തെരുവിന്റെ വേദനിപ്പിക്കുന്ന ചില ജീവചിത്രങ്ങള്‍ .
മനോഹരമായിരിക്കുന്നു, കവിത