3/6/08

അറിയാത്തവാക്യം

തെരുവുനീളെ ഇതെത്ര തലകള്‍
കറുത്തതും വെളുത്തതും പകുതി നരച്ചതും
കണ്‍തുറന്നു, കൈവീശി
വേരു പറിച്ചു മരിച്ച
മരകുറ്റികള്‍ ചലിച്ചു തുടങ്ങിയ പോലെ.
അവയിലൊന്നായ്എന്നും ധൃതിയില്‍ നടക്കെ..

അവനു കാണാമൊ
കാറ്റ് അവനില്‍ ചെയ്യുന്നത്. ?
ജലവും ഖരങ്ങളുമവനില്‍ ചെയ്യുന്നത് ?

അവനറിയാമൊ?
പ്രകൃതി
അവനില്‍ കുത്തിവരയ്ക്കുന്നത്,
നിര്‍ബാധം കയറി ഇറങ്ങുന്നത്,
നിറമടിയ്ക്കുന്നതു പൊളിച്ചടുക്കുന്നത്,
എല്ലാം അവനിലേക്കെഴുതപ്പെടുന്നത് ?


അവനറിയില്ല
അവനിലെയൊരക്ഷരവും.
വായിക്കുവാനൊ തിരുത്തുവാനോ
അവനാകില്ല.


കോറിയിട്ടയനേകം വാക്കുകള്‍,
വാക്യങ്ങള്‍ ഒക്കെയായ് അവന്‍.!


അവനൊന്നുമറിയുന്നില്ല
ഒരിക്കലും.
എപ്പോഴുംതിരക്കിലാണ്.
അവന്‍
അവശിഷ്ടങ്ങള്‍ നിര്‍മ്മിക്കുന്ന
ശ്രദ്ധയിലാണ്.

-----------

അഭിപ്രായങ്ങളൊന്നുമില്ല: