1/3/08

മരണത്തിലേക്കുള്ള ഇടനാഴി

മരിച്ചുതുടങ്ങുമ്പോഴാണ്
ഓരോരുത്തരും തെരഞ്ഞുപോവുക,
ജീവിച്ചിരുന്നതിന്റെ അടയാളങ്ങളെ.
ജീവിച്ചു തീരുമ്പോഴാണ്
ഓര്‍ത്തെടുക്കാന്‍ നോക്കുക,
മരണത്തിന്റെ നാനാര്‍ത്ഥങ്ങളെ.

4 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

ഒരു പുതിയ പോസ്റ്റ്

മിന്നാമിനുങ്ങുകള്‍ //സജി.!! പറഞ്ഞു...

ജീവിച്ചുകൊണ്ടിരിയ്ക്കുന്ന ഓരോനിമിഷങ്ങളുമല്ലെ മനുഷ്യന്‍ മരിച്ചുകൊണ്ടിരിയ്ക്കുന്നത്..

അഭയാര്‍ത്ഥി പറഞ്ഞു...

ഓടക്കുഴലിത്‌ നീടുറ്റ കാലത്തിന്‍
കൂടയില്‍ മൂകമായ്‌ വീഴാം നാളെ
മണ്‍ചിതലായേക്കാം അല്ലെങ്കിലിത്തിരി
വിണ്‍ചാരം മാത്രമായ്‌ മാറിയേക്കാം

നന്മയെ ചൊല്ലി വിനിശ്വസിക്കാം ചിലര്‍
തിന്മയെ പറ്റിയെ പാടു ലോകം

എന്നാലും നിന്‍ കയ്യില്‍ അര്‍പിച്ചൊരെന്‍ ജീവിത മെന്നാളും ആനന്ദ സാന്ദ്രം ധന്യം

ഹരിശ്രീ പറഞ്ഞു...

അനിയന്‍സേ,

വളരെ ശരി...

ആശംസകള്‍...