16/12/07

തീരുന്നേയില്ല....നിഴലുകള്‍ക്കിടയില്‍
ഒരാത്മാവ്‌
ഉടലിനെ
തിരയുകയാണ്‌

ചാഞ്ഞ വെയിലില്‍
നീളമാര്‍ന്നതിനാല്‍
അവയെല്ലാം
അതിരുകള്‍ തേഞ്ഞും
അടയാളങ്ങള്‍
മാഞ്ഞുമിരുന്നു

പുനരപിമരണം
ഭയന്ന
ദേഹമോ
ഇപ്പോഴും
നിഴല്‍നിഴലില്‍ത്തന്നെ
മറഞ്ഞിരിപ്പാണ്‌

ആത്മാവ്‌
ഉടലിനെ
തിരയുകയാണ്‌

10 അഭിപ്രായങ്ങൾ:

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

നല്ല കവിത

കാവലാന്‍ പറഞ്ഞു...

'ആത്മാവ്‌
ഉടലിനെ
തിരയുകയാണ്‌.
മരണം
ഭയന്ന
ദേഹമോ
ഇപ്പോഴും
നിഴല്‍നിഴലില്‍ത്തന്നെ
മറഞ്ഞിരിപ്പാണ്‌'

കൊള്ളാം വ്യക്തമായ കാഴ്ചപ്പാട്. തുടരുക..

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് പറഞ്ഞു...

ഉടല്‍തേടുന്ന ആ‍ത്മാവ്..!!
കൊള്ളാം ജ്യോതിസ്

ദിലീപ് വിശ്വനാഥ് പറഞ്ഞു...

ചാഞ്ഞ വെയിലില്‍
നീളമാര്‍ന്നതിനാല്‍
അവയെല്ലാം
അതിരുകള്‍ തേഞ്ഞും
അടയാളങ്ങള്‍
മാഞ്ഞുമിരുന്നു

നല്ല വരികള്‍.

ഉറുമ്പ്‌ /ANT പറഞ്ഞു...

നന്നായിട്ടുണ്ടു...

ജ്യോനവന്‍ പറഞ്ഞു...

ആത്മാവ് നിഴലിലൂടെയാണ് ഉടലിനെ തേടുന്നതെന്നോ?
ചാഞ്ഞവെയിലില്‍ അതിരുകള്‍ തേഞ്ഞുമാഞ്ഞത് ഉടലിന്റേതുമെന്നോ?
നിഴലിന്റെ ജീവിതം അപ്പോഴും കഷ്ടം.
തന്നിലൂടെ തേടുന്നത് മറ്റാരെയോ!
നന്നായി കവിത.

മന്‍സുര്‍ പറഞ്ഞു...

ജ്യോതി ചേച്ചി....

വളരെ മനോഹരമായി എഴുതിയിരിക്കുന്നു

അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

ആശയങ്ങളും, അര്‍ത്ഥങ്ങളും നീന്തിത്തുടിക്കുന്ന കവിത വളരെ നന്നായിരിക്കുന്നു.

ഉപാസന || Upasana പറഞ്ഞു...

TeechaRe

:)
upaasana

Suraj പറഞ്ഞു...

വാക്കുകള്‍ കൊണ്ടുള്ള കളിപോലെ തോന്നിക്കുന്നു ഈ കവിത. ആത്മാവിനെത്തേടുന്ന ഉടലൊക്കെ പുതുമയില്ലാത്ത തീം ആണ്.
കവയിത്രിയില്‍ നിന്നും കൂടുതല്‍ മെച്ചപ്പെട്ട വര്‍ക്ക് പ്രതീക്ഷിക്കുന്നു :)