(അമേരിക്കന്‍ കവി Langston Hughes ന്റെ The Negro Speaks Of Rivers )
അറിയാമെനിയ്ക്കുനദികളെ .
ഭൂമിയോളം പ്രാചീനവും
മര്‍ത്ത്യസിരകളിലെ
രക്തപ്പാച്ചിലിനേക്കാളൂം
പഴക്കവുമുള്ള നദികളെ
എനിയ്ക്കറിയാം .
നദികളെപ്പോലെ
എന്റെ ഉള്ളും
ആഴമുള്ളതായിത്തീര്‍ന്നിരിക്കുന്നു .
ഇളയപുലരികളില്‍
കുളിച്ചിട്ടുണ്ട് ഞാന്‍ ,യൂഫ്രട്ടീസില്‍
അരികത്തെ എന്റെ കുടിലില്‍
കോംഗോ എന്നെ താരാട്ടിയുറക്കിയിട്ടുണ്ട് .
നൈലിനെ നോക്കി ,
അതിനും മേലെ
പിരമിഡുകള്‍ പണിഞ്ഞിരിക്കുന്നൂ ഞാന്‍
ലിങ്കണ് ന്യൂഓര്‍ലിയന്‍സില്‍ പോയകാലത്ത്
മിസ്സിസ്സിപ്പി പാടുന്നത് കേട്ടിട്ടുണ്ട് .
അസ്തമയവേളയില്‍
അതിന്റെ കലങ്ങിയ മാര്‍ത്തടം
സ്വര്ണ്ണാഭമാവുന്നതു കണ്ടിട്ടുണ്ട് .
എനിക്കറിയാം നദികളെ
പ്രാചീനമായ ,
ഇരുണ്ട നദികളെ .
അവയെപ്പോലെ തന്നെ
ആഴത്തില്‍ വളര്‍ന്നിരിക്കുന്നു
ഞാനും.
Langston Hughes എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Langston Hughes എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2/12/08
നീഗ്രോ പറയുന്നു, നദികളെക്കുറിച്ച്
ബൂലോക കവിതയില്‍ പ്രസിദ്ധീകരിക്കുന്നത്
ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH
നേരം-
12/02/2008 03:02:00 PM
5 അഭിപ്രായങ്ങൾ:
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)