ലാപുട എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ലാപുട എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

19/4/07

ഒളിവ്

മഴ വരയ്ക്കുന്ന
വരികള്‍ക്കിടയില്‍
തണുപ്പെന്നപോലെ
നീ എന്നോട്
പറയാതെപോയ
വാക്കുകള്‍.

വാക്ക് നിരത്തിയതിന്റെ
വിടവുകളില്‍
മൌനമെന്നതുപോലെ
ഞാന്‍ പഠിക്കാനിരുന്ന
നിന്റെ അര്‍ത്ഥങ്ങള്‍.

അല്ലെങ്കിലെന്ത്,

ഒളിവ്
എന്റെയും നിന്റേയും
ഭാഷയായിരുന്നുവെന്ന്
അതേ ഭാഷയില്‍ തന്നെ
എഴുതിവെയ്ക്കുന്നതില്‍
എന്തു യുക്തിയാണുള്ളത്?