ബിജോയ് ചന്ദ്രന്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ബിജോയ് ചന്ദ്രന്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

19/8/09

തെങ്ങിന്‍ പാലം കടന്ന് / ബിജോയ് ചന്ദ്രന്‍















നിറഞ്ഞ തോടിന്റെ
കുറുകെയാണോര്‍മ്മ

കലക്കവെള്ളത്തിന്‍
കുതിപ്പുമായ് നമ്മള്‍
നടന്നു പോയത്.

മുറുക്കാന്‍ മേടിക്കാന്‍
കുറുമ്പച്ചേടത്തി
വടക്കന്‍ പാട്ടുമായ്
കടന്നുപോയത്

കരിമ്പനക്കള്ളിന്‍
കടങ്കഥകളില്‍
കുലുങ്ങാതെ കേളന്‍
കുടിയണഞ്ഞത്

വഴുക്കലില്‍നിന്നു
മിടയ്ക്കു വെള്ളത്തില്‍
കുളിക്കുവാനെന്നു
മറിഞ്ഞുവീണത്

പഠിച്ചതൊക്കെയും
മറന്ന് ചൂരലില്‍
പിടച്ച മൌനങ്ങ-
ളൊലിച്ചുപോയത്

തുരുമ്പുചൂണ്ടയില്‍
കുരുങ്ങിയ മീനിന്‍
മിഴിയിലാകാശ-
മുറഞ്ഞുപോയത്

തലമുറിച്ചൊരു
പഴയ തെങ്ങിന്റെ
മറന്ന പച്ചയി-
ലകന്നുപോയി നാം

തടിപ്പാലം തെന്നും
മഴക്കാലം മാത്രം
തവളപ്പേച്ചുമായ്
കിടക്കുന്നിപ്പൊഴും

ബിജോയ് ചന്ദ്രന്‍