പുസ്തക പ്രകാശനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പുസ്തക പ്രകാശനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

31/10/09

ആടിയാടി അലഞ്ഞ മരങ്ങളേ...






വി അന്‍‌വര്‍ അലിയുടെ പുതിയ പുസ്തകം വരുന്നു.മഴക്കാലം എന്ന ആദ്യ സമാഹാരമിറങ്ങിയിട്ട് പതിനൊന്നു വര്‍ഷം കഴിഞ്ഞാണ് ഈ പുതിയ പുസ്തകത്തിന്റെ പിറവിയെന്നതു തന്നെ  പുസ്തകത്തിന്റെ പ്രാധാന്യം വിളിച്ചു പറയുന്നു.
നവംബര്‍ മൂന്നിന് ചൊവ്വാഴ്ച വൈകിട്ട് ഏഴുമണിക്ക് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ഡി.സി ബുക്സിന്റെ അന്തര്‍ദേശീയ പുസ്തകമേളയില്‍ വെച്ചാണ് പുസ്തക പ്രകാശനം.റഫീക്ക് അഹമ്മദ്,ടി.പി രാജീവന്‍,വിജയലക്ഷ്മി,പവിത്രന്‍ തീക്കുനി എന്നീ കവികളുടെ പുതിയ പുസ്തകങ്ങളുടെ പ്രകാശനവും
ഇതോടൊപ്പം നടക്കുന്നുണ്ട്.9th DC International book fest Brouchure height="500" width="100%" > value="http://d1.scribdassets.com/ScribdViewer.swf?document_id=21951529&access_key=key-pilgylhka6qh21gd2b2&page=1&version=1&viewMode=list">            




അന്‍‌വര്‍ മലയാളം ബ്ലോഗുകളില്‍ സജീവമായി ഇടപെടുന്ന ഒരു കവികൂടിയാണ്.അദ്ദേഹത്തിന്റെ ബ്ലോഗ് ഇവിടെ




തന്റെ പുതിയ പുസ്തകത്തിന്റെ മുന്‍‌കുറിപ്പില്‍ അന്‍‌വര്‍ പറയുന്നു:

"പതിനൊന്നുകൊല്ലക്കാലത്തെ ഇരിക്കപ്പൊറുതിയില്ലായ്മയില്‍ നിന്ന് അരിച്ചു പെറുക്കിയ വാക്കുകളാണ് ഈ പുസ്തകം.കഴിയുന്നത്ര എഴുതാതിരിക്കാനും അവിശ്വാസിയായി ഇരിക്കാനും ശ്രമിച്ചതിന്റെ മിച്ചം.വായിച്ചു സ്വന്തമാക്കിയ വലിയ കവിതകളുമായി തട്ടിച്ചു നോക്കുമ്പോള്‍ തൃപ്തിക്കുറവു തോന്നും.എങ്കിലും വഴി നടപ്പിലെ തന്‍‌വഴി തരുന്ന ഊര്‍ജ്ജവും ഊറ്റവുമുണ്ട്.ഒരുപാട് എഴുതാന്‍ കഴിയാത്തതിന് സ്വയം ശകാരിക്കും.എങ്കിലും ഒരേ തച്ചില്‍ തളഞ്ഞ് ചീഞ്ഞുപോകില്ലെന്ന ഉറപ്പും തെറിപ്പുമുണ്ട്.കൃത്യമായ ലക്ഷ്യസ്ഥാനത്തേക്ക് വാക്കും അര്‍ഥവും തൊടുക്കുന്ന കവിരേവ പ്രജാപതിത്വം എനിക്കു വശമില്ല.ലോകത്തെ മാറ്റിമറിക്കാനോ ആനന്ദത്തില്‍ ആറാടിക്കാനോ പോന്ന വെടിമരുന്ന് മൊഴിക്കുള്ളില്‍ കരുതിവെക്കുന്ന ചാവേറുപണിയും ഞാന്‍ ശീലിച്ചിട്ടില്ല.എനിക്കു പിടികിട്ടിയിടത്തോളം ഇക്കാണുന്ന ലോകം അത്ര ലളിതമൊന്നുമല്ല.മനുഷ്യബോധത്തോളം പഴക്കമുള്ള(അതെത്രയാണോ എന്തോ),സ്ഥലജലങ്ങളും സ്ഥാവരജംഗമങ്ങളും തകര്‍പ്പുയിര്‍പ്പുകളും ഇടതൂര്‍ന്ന ഭാഷ തന്നെയല്ലേ ഈ ലോകം?സംശയം പങ്കിടാന്‍ സൌമനസ്യമുള്ളവര്‍ക്ക് ഒരു പക്ഷേ ,ഈ പുസ്തകം കുറച്ചൊക്കെ ബോധ്യപ്പെട്ടേക്കാം.

ഒരു മുസ്ലീം കുടുംബത്തില്‍ ജനിച്ച് ,വാപ്പയെപ്പോലെ ഒരേ സമയം ഇസ്ലാമും കമ്മ്യൂണിസ്റ്റുമാവാന്‍ ആഗ്രഹിച്ച്,പക്ഷേ അവിശ്വാസിയായി വളര്‍ന്ന്,അരാജകമായി വായിച്ച്,അലഞ്ഞു തിരിഞ്ഞ്,ഒടുവില്‍ സര്‍ക്കാരുദ്യോഗത്തിലും ഗാര്‍ഹസ്ഥ്യത്തിലും ചെന്നുപെട്ട ഒരു വഴിയോരമലയാളി ഈ കവിതകള്‍ക്കു പിന്നിലുണ്ട്.അയാള്‍ക്കു താന്‍ നില്‍ക്കുന്ന പെരുവഴിയോടോ ചുറ്റിനും ചവറുകൂനയായി തെളിയുന്ന പൌരസമൂഹത്തോടോ ഒന്നും ബോധിപ്പിക്കാനില്ല.അയാള്‍ കണക്കു പറയേണ്ടത്,തന്നെ ഭാഷപ്പെടുത്തിയ ഉമ്മമലയാളത്തോടു മാത്രം."

-അന്‍‌വര്‍ അലി




സമാഹാരത്തിലെ ഒരു കവിത താഴെ വായിക്കാം:


ആടിയാടി അലഞ്ഞ മരങ്ങളേ...




'നീലപ്പുല്‍ത്തറകള്‍ക്കുമേല്‍
പലനിഴല്‍ക്കൂടാരമുണ്ടാക്കി*നടന്ന
പഴങ്കഥകളേ

ഓരോ തുള്ളി ചിതയിലേയ്ക്കും
ഒരായിരം സൂര്യനു കുതിച്ച
ഉടന്തടികളേ

ഉളിപിടിക്കാത്ത കടുന്തടികളേ
ഉരമറിയാത്ത ഇളമുറകളേ
കാറ്റുമ്പുറത്തു കേറി ഇരക്കാന്‍ പോയവരേ

അടിപറിഞ്ഞ നിലപാടുകളേ

ആടിയാടിയലഞ്ഞ്
നാവുകുഴഞ്ഞ്
എടുപിടീന്നൊരുനാള്‍...

ശരി, പിന്നെക്കാണാംന്ന്‍
പൊറിഞ്ഞിട്ടേലും പോകാരുന്നില്ലേ?

ദൈവന്തമ്പുരാനേ!
പ്രൊജക്ടഡ് ടാര്‍ജറ്റുപടി
പ്രോലിട്ടേറിയറ്റു കേരളം വരുമാരുന്നേല്‍
നിന്നുനിന്നു പെരുങ്കാടുകളാവേണ്ടവരല്ലാരുന്നോ,
കഷ്ടം!

ആഴിയാഴിയഴഞ്ഞ് ...
എഴുപിഴീന്ന്...



*നീലപ്പുല്‍ത്തറകള്‍ക്കുമേല്‍ പല നിഴല്‍ ക്കൂടാരമുണ്ടാക്കിയും
കാലത്തില്‍ക്കനിയേകിയും കിളികള്‍തന്‍ ഗാനോത്സവം കൂട്ടിയും
ബാലാരാധകമായ് കലാലയമിതിന്‍ മുമ്പേറെ വമ്പാര്‍ന്നെഴും
സ്ഥൂലാമ്രാധിപ! കേഴുകീ വിരഹമോര്‍ത്തെങ്ങും മഴക്കാറ്റില്‍ നീ!
(തിരുവനന്തപുരം മഹാരാജകലാലയമുറ്റത്തെ വന്മരവും തണല്‍മരവുമായിരുന്ന കൂറ്റന്‍ മാവിനെ . ആര്‍. രാജരാജവര്‍മ്മയോട്  സഹോദരപ്പെടുത്തി കുമാരനാശാന്‍രചിച്ച  പ്രരോദന ശ്ലോകം)




13/5/09

വെള്ളിനിലാപ്പുഴയില്‍ താമ്രപര്‍ണിയുടെ മൂന്നാം പിറവി

ഒരുപക്ഷെ ഇത്തരത്തിലൊന്ന് കേരളക്കരയില്‍ മുന്‍പ് നടന്നിട്ടേ ഉണ്ടാവില്ല.അല്ലെങ്കില്‍ ഒരുപക്ഷെ ഇത്തരത്തിലൊന്ന് ഇനി നടക്കാനും സാധ്യതയും ഇല്ല.ഒരു കവിതാ സമാഹാരത്തിന്റെ പ്രകാശനം അ‍ദ്ധരാത്രി പുഴയോരത്തു നിലാവത്ത് നടന്നതില്‍ മാത്രമായിരുന്നില്ല വിസ്മയം..അത് വൈകുന്നേരം ആറു മണി മുതല്‍ പിറ്റേന്ന് രാവിലെ ആറുമണി വരെ നീണ്ടു നിന്നതുമല്ല പുതുമ..അതില്‍ കവിതയുമായി നേരിട്ട് ബന്ധമില്ലാത്ത നൂറു കണക്കിന് ആളുകള്‍ പലനേരങ്ങളിലായി വന്നു പോയി എന്നതിലാണ്.. അതില്‍ സംസ്കരികനയകരും രാഷ്ട്രീയനേതാക്കളും കലാകാരന്മാരും സാധാരണക്കാരുമൊക്കെയുണ്ടായിരുന്നു എന്നതിനാലാണ്. കവിതയ്ക്ക് പുറത്തുള്ള മറ്റൊരുപാട് കലാകാരന്മാര്‍ സംഗീതവും വാദ്യോപകരനങ്ങളുമായി കവിതയുടെ നിലാരാത്രിക്ക് പൊലിമ കൂട്ടാന്‍ നേരം വെളുക്കുവോളം ഇരുന്നു എന്നതിനാലാണ്.. ആര്‍ക്കും പ്രതിഫലമായി പത്തു പൈസപോലും വാഗ്ദാനം നല്‍കിയിരുന്നില്ല. പ്രകാശനം നടക്കുന്ന നാട്ടിലെ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ വി മുഹമ്മദലിയും സംഘവും കവിതയുടെ രാവില്‍ എത്തി ചേര്‍ന്നവര്‍ക്കെല്ലാം കപ്പയും മത്തിയും കഞ്ഞിയും കാ‍ന്താരി ചമ്മന്തിയും അച്ചാറും വിളമ്പി ആതിതെയത്വത്തിനെ മഹദ്‌ ഭാവവുമായി നേരം വെളുക്കുവോളം കവികള്‍ക്കും കലാകാരന്മാര്‍ക്കും കാവലിരുന്നു എന്നതിനാലാണ്,അവരുടെ നാട്ടില്‍ ഇത്തരത്തിലൊന്ന് ആദ്യമായിട്ടായിരുന്നു..


















ശൈലന്റെ താമ്രപര്‍ണി എന്നാ കവിതാ സമാഹാരത്തിന്റെ മൂന്നാംപതിപ്പ് പ്രകാശനം അര്‍ദ്ധരാത്രി നിലാവത്തു സംഘടിപ്പിച്ചത് മഞ്ചേരിയിലെ സഹൃദയ ചാരിറ്റബിള്‍ ട്രസ്റ്റ്‌ ആയിരുന്നു..ശൈലനെപ്പോലെ തലതിരിഞ്ഞ വ്യത്യസ്തതയുള്ള ഒരു കവിയുടെ സമാഹാരം മൂന്നാംപതിപ്പില്‍ എത്തുമ്പോള്‍ അതിന്റെ ചടങ്ങ് തീര്‍ത്തും വ്യത്യസ്തമാക്കേണ്ടത് തങ്ങളുടെ ബാധ്യതയായിരുന്നെന്നു ആണ് സഹൃദയുടെ സെക്രടറി രാമചന്ദ്രന്‍ വക്കീലിന്റെ വാദം.. പ്രോഗ്രാമിന് "വെള്ളി നിലാ പുഴയില്‍l " എന്ന് പേരിട്ടതും അത് മഞ്ചേരിക്കടുത്ത് ആനക്കയം പുഴയുടെ കടവില്‍ 2009 മെയ്‌ 08 നു വെള്ളിയാഴ്ച പൂര്‍ണ നിലാവുള്ള രാത്രിയില്‍ നടത്താമെന്ന് ട്രസ്റ്റ്‌ തീരുമാനിച്ച ശേഷം എല്ലാം അങ്ങ് സംഭവിക്കുകയായിരുന്നു.. ക്ഷണിച്ചവരും കേട്ടറിഞ്ഞവരുടേയുമെല്ലാം സഹകരണം മാത്രമല്ല പുതുമയുള്ള നിര്‍ദ്ദേശങ്ങളും നല്‍കി..അതിനാല്‍ കരുതിയതിലും എത്രയോ ഇരട്ടി ഗംഭഈരമായി .ആറു മണിക്ക് മുന്‍പ് തന്നെ ധാരാളം ആളുകള്‍ വെള്ളിനിലാപ്പുഴയില്‍ എത്തിയിരുന്നു..പ്രസിദ്ധ കഥകൃത്ത്‌ പി സുരേന്ദ്രന്‍ വെള്ളിനിലാപ്പുഴക്ക്‌ റാന്തല്‍ തെളിയിച്ചു..പിന്നെകലാകാരന്മാരുംആസ്വാദകരുംരാത്രിയെ ഏറ്റെടുത്തു.ഗസല്‍ ,ഇടക്ക,സോപാനസംഗീതം,മാപ്പിളപ്പാട്ട്,പുല്ലാങ്കുഴല്‍, ഹാര്‍മോണിയം,തബല വട്ടപ്പാട്ട്...എന്നിങ്ങനെ റാവു നീണ്ടു അര്‍ദ്ധ രാത്രിയായത്‌ പെട്ടെന്നായിരുന്നു..
51 മണ് ചെരാതുകള്‍ തിരിയിട്ടു കൊളുത്തി പൂര്‍ണച്ചന്ദ്രനെയും പുഴയോളങ്ങളെയും സാക്ഷി നിര്‍ത്തി.
കൃത്യം 12 മണിക്ക് ഞെരളത്ത് ഹരിഗോവിന്ദന്‍ താമ്രപര്‍ണി മൂന്നാം പതിപ്പിന്‍ റെ ആദ്യ കോപ്പി സെബാസ്ട്യന് നല്‍കി ക്കൊണ്ട് പ്രകാശിപ്പിച്ചു.തുടര്‍ന്ന് കവികള്‍ കവിതാലാപനത്തിന്റെ പൂക്കാലം തീരത്തു. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള മുപ്പതില്‍ പരം കവികള്‍ ഉണ്ടായിരുന്നു.മായാജാലവും മാപ്പിള പാട്ടുകളുമൊക്കെയായി നേരം വെളുക്കുംപോഴും നൂറിലധികം സഹൃദയര്‍ വെള്ളി നിലാപ്പുഴയില്‍ ഉണ്ടായിരുന്നു..താമ്രപര്‍ണി എന്നാ നദിയുടെ പേരില്‍ "fingerprints of river " എന്ന സബ് ടൈറ്റില്‍ മായി 2006 ഇല്‍ വന്ന പുസ്തകതിറെ മൂന്നാമത് എഡിഷന്‍ റിലീസിന് മറ്റൊരു നദി തീര്‍ത്തും യാദൃശ്ചികമായി ആദിത്യമരുളിയത് ഒരു നിമിത്തമായിരിക്കണം...