26/7/11

നന്നങ്ങാടി

ഭൂമിയിൽ
അവസാനം
മരിക്കുന്ന മനുഷ്യനെ
അടക്കുവാൻ
ആരുമുണ്ടാവില്ല.

അപ്പോൾ
ഭൂമി കുഴിയും
ആകാശം
മൂടിയും ആകും

ഭൂമി ഒരാൾക്കുള്ള
ശവപ്പെട്ടി
മാത്രം...

പ്രപഞ്ചത്തെ
പിന്നീടെപ്പോഴൊ
ആരൊക്കെയൊ
എവിടെയൊക്കെയൊ
ഇരുന്ന് കുഴിച്ചു കുഴിച്ചു
നോക്കുമ്പോൾ
ഭൂമിയും കാഴ്ച്ചയിൽ
പെടാതിരിക്കില്ല;
ഉള്ളിൽ ദഹിക്കാത്ത
കുറച്ചസ്ഥികളുമായ്
ഒരു നന്നങ്ങാടി.

7 അഭിപ്രായങ്ങൾ:

t.a.sasi പറഞ്ഞു...

ഭൂമി ഒരാൾക്കുള്ള
ശവപ്പെട്ടി
മാത്രം...

ജസ്റ്റിന്‍ പറഞ്ഞു...

Oru puthiya thathva sasthram.

മുകിൽ പറഞ്ഞു...

ഒരുപാടൊരു പാടു കാലങ്ങള്‍ക്കു ശേഷം.ല്ലേ..

മുകിൽ പറഞ്ഞു...

ഒരുപാടൊരു പാടു കാലങ്ങള്‍ക്കു ശേഷം, ല്ലേ..

ഗീത രാജന്‍ പറഞ്ഞു...

അപ്പോൾ
ഭൂമി കുഴിയും
ആകാശം
മൂടിയും ആകും

ഭൂമി ഒരാൾക്കുള്ള
ശവപ്പെട്ടി
മാത്രം...
kollam..good thoughts

സ്മിത മീനാക്ഷി പറഞ്ഞു...

അവസാനത്തെ മനുഷ്യന്റെ ശവപ്പെട്ടിയാകുന്ന ഭൂമി.... ഭയപ്പെടുത്തുന്ന ചിന്ത ...

naakila പറഞ്ഞു...

ആഴവും മുറുക്കവും അനുഭവിപ്പിക്കുന്ന കവിത