ഉണ്ടായിരുന്നുവെങ്കില്‍
അയാള്‍ തീര്‍ച്ചയായും
ഒരു ജനാധിപത്യവാദിയായിരുന്നിരിക്കണം.
അല്ലെങ്കില്‍ എന്തിനാണ്
നമുക്ക് മുന്നില്‍
ഇത്രയേറെ തിരഞ്ഞെടുക്കലുകള്‍?
യുദ്ധവും സമാധാനവും,
സ്നേഹവും ശത്രുതയും,
നല്ലതും ചീത്തയും,
കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും,
ഇടതുകൈയും വലതുകൈയും,
നീയും മറ്റൊരാളും....
എന്തിനാണ് ഇത്രയേറെ തിരഞ്ഞെടുക്കലുകള്‍?
എല്ലായിടത്തും ദ്വന്ദ്വങ്ങള്‍
കണ്ടുപിടിച്ചവന്
ദൈവമാണെങ്കില്‍ എന്തിനാണ് നമ്മള്
സ്വയം ഭയപ്പെടുന്നത്?
ഓര്‍മ്മയും മറവിയും
ബാക്കിവക്കുന്നതുപോലെ
എന്തിനാണ്
ആത്മാവും ശരീരവും
എത്രയെത്ര തിരഞ്ഞടുക്കലുകളാണ്
അവന് നമുക്ക് മുന്നില്‍
ഒരു തെരുവുകച്ചവടക്കാരന്റെയോ
ജനാധിപത്യവാദിയുടെയോ
കള്ളച്ചിരിയോടെ നിരത്തിവക്കുന്നത്?
6 അഭിപ്രായങ്ങൾ:
ചാക്കിട്ട് പിടിച്ചും,കാലുവാരിയുമൊക്കെ ജനാധിപത്യം സംരക്ഷിക്കുന്നവരുടെ കുറ്റത്തിനു പാവം ദൈവം എന്ത് പിഴച്ചു..?
http://www.moideenangadimugar.blogspot.com/
Moideen,
ആത്യന്തികമായി ജനാധിപത്യം എന്നത് തിരഞ്ഞെടുക്കല്‍ തന്നെയല്ലേ
അത് ശരിയോ തെറ്റോ എന്ന് ഞാന്‍ പറഞ്ഞിട്ടില്ല.
നല്ല കവിത. ദൈവം ഇപ്പോള്‍ ഇല്ല എന്നൊരു സൂചന കാണുന്നു... പുള്ളിക്കാരന് താങ്കളുടെ റേഞ്ചില്‍ ഇല്ലേ ?
ദൈവത്തിന് ഒരു പുതിയ മുഖം...!
വിവാദങ്ങളിലൂടെ കവിതകള്‍ ശ്രദ്ധിക്കപ്പെടാനുള്ള ട്രെന്റ് വര്‍ധിച്ചു വരുന്നതായി തോന്നുന്നു...... ?...........കവിത നന്ന് ഭാവുകങ്ങള്‍ .
ദൈവം മരിച്ചതു കൊണ്ട് മനുഷ്യന്റെ കാര്യം അവൻ തന്നെ നോക്കേണ്ടതുണ്ട് എന്ന് ദസ്തയേവ്സ്കിയും
തെരഞ്ഞെടുക്കലുകൾ മനുഷ്യന് എപ്പോഴും ഉത്കണ്ഠയും ഉത്തരവാദിത്വവും നൽകുന്നു എന്ന് സാർത്രും പറഞ്ഞു.
മരണമാണ് ഏറ്റവും വലിയ ജനാധിപത്യവാദി എന്നും കേട്ടിട്ടില്ലേ?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ