എവിടെയുമാകാമല്ലോ...
മരിച്ചവര്‍
മണ്ണ് തൊട്ടശുദ്ധമാക്കാതിരിക്കാന്‍
ശവം പാകം ചെയ്തുതിന്നുന്ന
ആമസോണിലെ ഗോത്രക്കാര്‍ക്കിടയില്‍,
ജീവിച്ചിരിക്കുന്നവര്‍
ദൈവത്തെ തൊട്ടുപോകാതിരിക്കാന്‍
അറിവുകൊണ്ട് മതിലുകെട്ടുന്ന
പുതുഗോത്രങ്ങള്‍ക്കരികില്‍...
എവിടെയുമാകാമല്ലോ...
ജീവിതത്തിനും മരണത്തിനും മധ്യേ
കഴിഞ്ഞുപോകുന്നവന്റെ
പട്ടിണിക്കാലവും
കുഴഞ്ഞുവീഴുന്നവന്റെ വാര്‍ദ്ധക്യവും.
അടുപ്പില്‍ തിളക്കുന്ന
മസാലക്കൂട്ടുകളില്‍
ചേര്‍ത്തിളക്കാന്‍
ഒരു ജന്മത്തിന്റെ ചോരയും മാംസവും മാത്രം
ശേഷിപ്പിക്കുന്നവന്റെ പിന്നിലൂടെ ചെന്ന്
ഒറ്റ മുരള്‍ച്ചകൊണ്ട് ഞെട്ടിക്കുവാന്‍
കഴുകനാവുകയൊന്നും വേണ്ട,
കാക്കക്കരച്ചിലിന്റെ പരുത്ത ശബ്ദം പോലും വേണ്ട,
ഒരു നിഴലനക്കം മാത്രമായാല്‍ മതി.
അത്
എവിടെയുമാകാമല്ലോ...
പരസ്പരം ചോര പുരട്ടി
എയ്‌തൊഴിക്കുന്ന അമ്പിന്
വിഷച്ചുവയാണെന്ന് എപ്പോഴും ഉറപ്പിക്കുന്ന
നഗരത്തിരക്കിലോ
നിന്റെ ശബ്ദം അകന്നുപോയിടത്ത്
നിറച്ചുവച്ച നിശബ്ദതയിലോ
എവിടെയുമാകാമല്ലോ,
വേട്ടക്കാരന്റെയും ഇരയുടെയും
സ്വപ്‌നങ്ങള്‍ ഒരുമിച്ച്് തന്റേതാക്കിത്തീര്‍ക്കുന്ന
ഗതികേടുകാരന്റെ
തുടക്കവും ഒടുക്കവും..
5 അഭിപ്രായങ്ങൾ:
കവിതയുടെ വേറിട്ടൊരു മുരൾച്ചകൊണ്ട്
ഈ രാത്രി നീ ഞെട്ടിച്ചു!!!
e kavithakal...e ezhuthukal ... oru nizhalanakam akathe oru thanal akumennurappanu...
Nalla Varikal... Aashamsakal..!
ഇതാണു കവിത...
"ninte sabtham akannupoidath nirachuvacha nisabthathailo avedeyumakalo"
[ vakkukal janmmangalude marukarayilekku velicham veesunna kavitha ]
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ