26/10/10

നീറി നീറി / കറുപ്പില് പച്ചയായ്

കുഴൂരില് നീ വന്നിട്ടില്ല

ആലുവച്ചന്തയും
കൊടുങ്ങല്ലൂര്ക്കാവും
വിളിപ്പാടകലെയായിട്ടും
ഒരിക്കല് പോലും

കുഴൂര്ക്കരയില്
എല്ലാക്കൊല്ലവുമമ്പുണ്ട്

അമ്പിന്റെയന്ന്
നീറി നീറി നില്ക്കുന്നത്
പിള്ളേരുടെ ഒരു കൊല്ലം
നീണ്ട്നില്ക്കുന്ന സ്വപ്നമാണ്

അമ്പ് കൊള്ളാത്ത പിള്ളേര്
നീറി നീറി
വഴി നീളെ തുള്ളൂന്ന
കുഴൂരമ്പ് നീ കണ്ടിട്ടില്ല

കുഴൂരില് നീ വന്നിട്ടില്ല

സെബാസ്റ്റ്യന്,
പുണ്യവാളനേക്കാള്
പുണ്യശരണമായിട്ടും
കുഴൂരിലെ സെബസ്ത്യാനോസിന്റെ
കുഴൂരമ്പിന് നീ വന്നിട്ടില്ല

കുഴൂരിലെ അമ്പുകള്
മാത്രം കൊണ്ടിട്ടില്ല

കുഴൂരില് നീ വന്നിട്ടില്ല

ബാറുകളില്ലാത്തതിനാല്
ഒരു ബാറിലും പുലര്ച്ചെ പോയി
ഇളിച്ച് നിന്നിട്ടില്ല

കുഴൂരിലോ
കുഴൂരമ്പിനോ
കുഴൂര് ബാറിലോ
വന്നിട്ടില്ല

കുഴൂരില് നീ വന്നിട്ടില്ല

എന്നിട്ടും
എല്ലാക്കൊല്ലവും
കുഴൂരിലെ പിള്ളേരും
വലിയവരും
നിന്റെ പേരു പാട്ട് പോലെ
പാടുന്നത് കേള്ക്കാം

വര്ഷം മുഴുവന് നീറി നീറി
ഒഴുകിയൊഴുകി
നടക്കുന്നവര് പോലും
ഒരു മാസം
കറുപ്പണിഞ്ഞ്
കല്ലും മുള്ളും ചവിട്ടി
നടക്കുന്നത് കാണാം
നിന്റെ പേര് മാത്രമുച്ചരിച്ച്
മനമുരുകി കരയുന്നത് കാണാം
നിന്നെ വിളിച്ച്
ചിന്തുപ്പാട്ടുകള് പാടുന്നത് കേള്ക്കാം

കുഴൂരില് നീ വന്നിട്ടില്ല

എന്നിട്ടും എല്ലാ വര്ഷവും
സെബസ്ത്യാനോസിന്റെ പെരുന്നാളിന്
അമ്പേല്ക്കാത്ത പിള്ളേര്
നീറി നീറി നില്ക്കുന്നുണ്ട്

കുഴൂരില് നീ വന്നിട്ടില്ല

എന്നിട്ടും
എല്ലാ വര്ഷവും പിള്ളേരും വലിയവരും
പച്ചയ്ക്ക് കറുപ്പും കനവുമണിഞ്ഞ്
നിന്നെക്കുറിച്ച് പാടുന്നുണ്ട്

കുഴൂരവസാനിക്കും വരെ
കുഴൂരമ്പണ്ടാകും
നീ വരാത്ത കുഴൂരില് പിള്ളേര്
നീറി നീറിത്തന്നെ നില്ക്കും

കുഴൂരവസാനിക്കും വരെ
എല്ലാ വര്ഷവും
നിന്റെ പേരുകള് പാട്ടായ് ഉയരും
പച്ചയ്ക്ക് മനുഷ്യരെല്ലാം നിന്നെക്കുറിച്ച് പാടും


ഇനിയൊരിക്കലും
കുഴൂരിലെ പിള്ളേരിലൊരാള്
ഒരമ്പിനും നീറിനീറി നില്ക്കില്ല

ഇനിയൊരിക്കാലും
കുഴൂരിലെ പിള്ളേരിലെയും
വലിയവരിലേയും ഒരാള്
കറുപ്പുടുത്ത് നിന്റെ പേര് പാട്ടായ് പാടില്ല
മുള്ളും കല്ലും ചവിട്ടില്ല


കുഴൂര്
നിന്റെ ശവത്തെ പോലും കണ്ടിട്ടില്ല


*

@ അയ്യപ്പന് വേണ്ടി സെബാസ്റ്റ്യന് പണി കഴിപ്പിച്ച സത്രം - മുറി -
ആലുവ പച്ചക്കറി മാര്ക്കറ്റിലാണ്.
അയാളുണ്ടാകും

@ കൊടുങ്ങല്ലൂര് അയാള്ക്ക് രണ്ടാം ദേശമായിരുന്നിരിക്കണം - ആദരവിനായി ആദ്യം ഇരുന്ന് കൊടുത്തതും വേറെ എവിടെയുമല്ല

@ കുഴൂരിലെ അമ്പ് തിരുന്നാള് / മണ്ഡലകാലത്തെ അയ്യപ്പ വിളികള്


    Get this widget |     Track details  | eSnips Social DNA    

9 അഭിപ്രായങ്ങൾ:

നസീര്‍ കടിക്കാട്‌ പറഞ്ഞു...

നീറി നീറി നീറ്റിയത്...ഇറ്റിയത്

Unknown പറഞ്ഞു...

എല്ലാ ഇടതും അയ്യപ്പനെ ഉള്ളു ഇപ്പൊ...

അയ്യപ്പനെ പോലെ അയ്യപ്പന്‍ മാത്രം

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഈ അയ്യപ്പൻ പാട്ട് ഇനി എല്ലാ ഊരിലെ പിള്ളേരും പാടിടട്ടേ...

ശ്രീകുമാര്‍ കരിയാട്‌ പറഞ്ഞു...

കാര്യമൊക്കെ ശരി. നിന്റെ എഴുത്തിന്റെ, ബ്ലോഗ്ഗ്കവികളനുകരിക്കുന്ന ആ സൊയമ്പന്‍ പ്രസാദാത്മകഥ ഇവിടെയുണ്ട്. പക്ഷേ, ശബരിമല അയ്യപ്പനിലേക്കു നീ കട്ട്ചെയ്തപ്പോള്‍ എന്റെ സപ്തനാഡികളും തകരുന്നു. വിത്സാ...ഇവരെയൊക്കെ രോമാഞ്ചമണിയിച്ച് നീ നശിപ്പിക്കരുത്. ഞാന്‍ പറഞ്ഞതിന്റെ “ അര്‍ത്തം’ നിനക്ക് മനസ്സിലായിക്കാണുമല്ലോ?? ഹ ഹ ഹ ( എടാ .. ഞാനിന്ന് മറ്റേത് മോന്തി).

നസീര്‍ കടിക്കാട്‌ പറഞ്ഞു...

കരിയാട് പറഞ്ഞതിന്റര്‍ത്ഥമനര്‍ത്ഥം കണ്ടതിപ്പൊഴാ....ഴാ

Unknown പറഞ്ഞു...

"ഇത് വില്‍സണ് മാത്രം നടത്താന്‍ കഴിയുന്ന അയ്യപ്പന്‍ വിളക്ക്"

പിന്നെ "അയ്യപ്പനെ ഗൂഗിളില്‍ സേര്‍ച്ച് ചെയ്യുമ്പോള്‍" എന്ന കവിത എഴുതി
പിറ്റേന്ന് ടൈപ്പ് ചെയ്ത് കഴിഞ്ഞപ്പോഴാണ്‌
ഫേസ്ബുക്കില്‍ വിഷ്ണുമാഷിന്റെ വക വില്‍സന്റെ കവിതാ ലിങ്ക്
കാണുന്നത്....തിരക്കായതിനാല്‍ വായിക്കന്‍ കഴിഞ്ഞില്ല.
പിന്നെ രണ്ടിന്റെയും 'അയ്യപ്പസ്വാമിയുടെ' സാമ്യത്തെക്കുറിച്ച് കണ്ടപ്പോള്‍
പോസ്റ്റേണ്ടെന്നു കരുതിയതാണ്‌....
എഴുതിക്കഴിഞ്ഞതും ഈ സെഗ്മെന്റിന്‌ യോജിക്കുന്നതുമായ വിഷയമായതുകൊണ്ടാണ്‌
വിഷ്ണുമാഷിനോട് അഭിപ്രായം ചോദിച്ചത് പോസ്റ്റിയത്....
കരിയാടിന്റെ ബ്ലോഗ് കവികളെക്കുറിച്ചുള്ള "ചൊറിയല്‍"
ഇതിനെക്കുറിച്ചാണോ എന്നറിയില്ല....
ആണെങ്കില്‍ കണക്കായിപ്പോയി....

Unknown പറഞ്ഞു...

"ഇത് വില്‍സണ് മാത്രം നടത്താന്‍ കഴിയുന്ന അയ്യപ്പന്‍ വിളക്ക്"

പിന്നെ "അയ്യപ്പനെ ഗൂഗിളില്‍ സേര്‍ച്ച് ചെയ്യുമ്പോള്‍" എന്ന കവിത എഴുതി
പിറ്റേന്ന് ടൈപ്പ് ചെയ്ത് കഴിഞ്ഞപ്പോഴാണ്‌
ഫേസ്ബുക്കില്‍ വിഷ്ണുമാഷിന്റെ വക വില്‍സന്റെ കവിതാ ലിങ്ക്
കാണുന്നത്....തിരക്കായതിനാല്‍ വായിക്കന്‍ കഴിഞ്ഞില്ല.
പിന്നെ രണ്ടിന്റെയും 'അയ്യപ്പസ്വാമിയുടെ' സാമ്യത്തെക്കുറിച്ച് കണ്ടപ്പോള്‍
പോസ്റ്റേണ്ടെന്നു കരുതിയതാണ്‌....
എഴുതിക്കഴിഞ്ഞതും ഈ സെഗ്മെന്റിന്‌ യോജിക്കുന്നതുമായ വിഷയമായതുകൊണ്ടാണ്‌
വിഷ്ണുമാഷിനോട് അഭിപ്രായം ചോദിച്ചത് പോസ്റ്റിയത്....
കരിയാടിന്റെ ബ്ലോഗ് കവികളെക്കുറിച്ചുള്ള "ചൊറിയല്‍"
ഇതിനെക്കുറിച്ചാണോ എന്നറിയില്ല....
ആണെങ്കില്‍ കണക്കായിപ്പോയി....

ശ്രീനാഥന്‍ പറഞ്ഞു...

ഇനി കല്ലും മുള്ളും ചവിട്ടി കവിതയുടെ മലകയറുന്ന വർ ഉണ്ടാകുമോ? മ്മോക്ഷത്തിന്റെ ഹെലിപ്പാഡിലേക്ക് ആകാശമാർഗ്ഗം വന്നിറങ്ങുന്ന കവികൾ, ആസ്വാദകർ - നോവിന്റെ പഥത്തിലൂടെ കറുത്ത മുഷിഞ്ഞ വസ്ത്രങ്ങളും, കുരിശും മുൾമുടിയുമായി വീണിടറിയിടറി ഇനിയാരും മല കയറില്ലെ? കവിത ശരണമാകാൻ കവി ശരണം വിളിക്കണമല്ലോ! കവിത ഏറെ പറയുന്നുണ്ട്!

സുനില്‍ ‍‍‍പെരുമ്പാവൂര്‍ പറഞ്ഞു...

മരണമേ നിന്നെ കാത്തു കാത്തിരിക്കുന്നെത്ര
മഹത്വ വല്‍ക്കരണങ്ങള്‍ ....
കാണെ കാണെ നിന്നെ ഞാന്‍ പ്രണയിച്ചു പോകുന്നു
ജീവിതത്തെക്കാള്‍ കൂടുതല്‍ ..