26/10/10

കവിജന്മം/മരണം

നേരം നോക്കാതെ മരിച്ച
കുറ്റവാളിയാണു ഞാന്‍

മരണത്തെ ചുംബിച്ച
അക്ഷരങ്ങള്‍ക്കൊപ്പം
മോര്‍ച്ചറിയിലെ തണുത്തതടവറയില്‍
തിരക്കൊഴിയും വരെ.
ആറടിമണ്ണിന്റെപട്ടയത്തിനു
കാത്തിരിക്കുന്നുണ്ട്ഞാന്‍

അക്ഷരതെറ്റുള്ളാത്മാവോ
അറംപറ്റിയ കവിതയോ
കവിജന്മം....?

2 അഭിപ്രായങ്ങൾ:

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

അക്ഷരതെറ്റുള്ളാത്മാവോ
അറംപറ്റിയ കവിതയോ
കവിജന്മം....?

ശ്രീനാഥന്‍ പറഞ്ഞു...

ആർക്കറിയാം! നന്നായി