18/10/10

അലക്ക് /സന്ധ്യ എന്‍.പി

മഴയത്ത്
ഓടിയെടുത്ത്
കട്ടിലില്‍
കൂട്ടിയിട്ട
തുണിക്കൂമ്പാരം പോലെ
നിഴലുകള്‍
ജനാലയ്ക്കല്‍
കൂടിപ്പിണഞ്ഞുകിടക്കുന്നു.


കറിവേപ്പിലയുടെ,
മുരിങ്ങയുടെ,
വാഴയുടെ.
ഏതേതിന്റെയെന്ന്
എങ്ങനെ
വേര്‍തിരിച്ചെടുക്കും;

വെള്ളത്തില്‍
തുണിയുടെ
ചായം പോലെ
എല്ലാം കുതിര്‍ന്നുതീരില്ലേ
ഈ വെയിലില്‍!

3 അഭിപ്രായങ്ങൾ:

അജിത് പറഞ്ഞു...

ഇഷ്ടപ്പെട്ടു..

SUJITH KAYYUR പറഞ്ഞു...

Pachayaaya jeevitham

ഹരിശങ്കരനശോകൻ പറഞ്ഞു...

പച്ചയായ ജീവിതൊന്നുമില്ല.
അതൊക്കെ ഇച്ചിരി ഓവറാ മാഷെ.

വീട്ടിൽ എന്റെ മുറിയിൽ തുണികൾ കൂട്ടിയിടുന്നതിനാലും
ചെടികളുടെ നിഴലുകളെ കുട്ടിക്കാലാത്ത് വല്ലാതെ ഭയന്നിരുന്നതിനാലും എനിക്ക് ഈ കവിത ഇഷ്ടായി.

എവിടെയെങ്കിലുമൊക്കെ നഷ്ടമാകുന്നതാ തുണികളുടേയും നിഴലുകളുടേയും വിധി. ജീവിതത്തിന്റെ തന്നെയും....