9/6/10

ഒറ്റ

ഒറ്റയ്ക്കൊറ്റയ്ക്ക്
നാമെത്ര തങ്കപ്പെട്ടോര്‍

തമ്മില്‍ വിളക്കുമ്പോള്‍
കരിയും പുകയും പടരുവത്
തടയാനാമോ

?

7 അഭിപ്രായങ്ങൾ:

ഉറുമ്പ്‌ /ANT പറഞ്ഞു...

ഒറ്റ തന്നെയാണ് നല്ലത്.

ശ്രീനാഥന്‍ പറഞ്ഞു...

തങ്കം വിളക്കുന്നതു തങ്കം കൊണ്ടല്ലാത്തതു കൊണ്ടാവാം, നന്നായിട്ടുണ്ട്.,

Unknown പറഞ്ഞു...

ഒറ്റയ്ക്കൊറ്റയ്ക്ക്
നമ്മളത്ര തങ്കപ്പെട്ടോരാണെങ്കില്‍

തമ്മില്‍ വിളക്കുമ്പോള്‍
കരിയും പുകയും പടരുമായിരുന്നോ?

വിഷ്ണു പ്രസാദ് പറഞ്ഞു...

കരിയും പുകയും പടര്‍ന്നാലെന്താ,കൂട്ടിവിളക്കാനല്ലേ...:)

Mohamed Salahudheen പറഞ്ഞു...

ഒറ്റയ്ക്കായാല് പിശാചുണ്ടാവും കൂടെ, കൂട്ടായാല് അവനെയോടിക്കാം

[ nardnahc hsemus ] പറഞ്ഞു...

ഒറ്റയ്ക്കൊറ്റയ്ക്ക്
നാമെത്ര ചെറ്റകള്‍

തമ്മിലടിയ്‌ക്കുമ്പോള്‍
കരിയും പുകയും പടരുവത്
തടയാനാമോ

Jayesh/ജയേഷ് പറഞ്ഞു...

ഒക്കെ ചടങ്ങാണെന്നേ..ഒറ്റയ്ക്കങ്ങ് പോണതാ നല്ലത്