29/1/10

ബൂലോക കവിതയും ചില കാര്യങ്ങളും

അനൂപ്‌ എം.ആര്‍ കടമ്മനിട്ടയുടെ കവിത ചൊല്ലി യത്
ബൂലോക കവിതയില്‍ പോസ്റ്റ്‌ ചെയ്തിരിയ്ക്കുന്നു
ബൂലോക കവിത ഇത്തരം കാര്യങ്ങള്‍ക്കുള്ള വേദിയായി
കാണാതിരിക്കുകയാവും ഉചിതം എന്ന് എനിയ്ക്ക് തോന്നുന്നു.
മലയാള കവിതയുടെ പുതിയ മുഖം എന്നത് കൊണ്ടു
അര്‍ത്ഥമാക്കുന്നത് കവിതയുടെ അനന്തമായ പുതു വഴികള്‍
തുറക്കുകയും അവയെക്കുറിച്ചുള്ള ആരോഗ്യപരമായ വര്‍ത്തമാനങ്ങള്‍
ഉണ്ടാവുകയും ചെയ്യുക എന്നതാണ്. ശാന്ത പോലെ ഇത്രയധികം
വായിക്കപ്പെടുകയും കേള്‍ക്കപ്പെടുകയും ചെയ്ത ഒരു കവിത ഇവിടെ പോസ്റ്റ്‌
ചെയ്യുന്നത് എന്തിനാണ്? അത്തരം കാര്യങ്ങള്‍ക്ക് നമുക്ക് സ്വന്തം
ബ്ലോഗ്‌ ഉപയോഗപ്പെടുത്താമല്ലോ. കൂട്ടത്തില്‍ മറ്റൊരു കാര്യം കൂടി,
ബൂലോക കവിതയില്‍ കവിതകള്‍ പോസ്റ്റ്‌ ചെയ്യുന്നതിന് ഒരു ഇടവേളയുടെ
പരിധി നിശ്ചയിച്ചാല്‍ നന്നായിരിയ്ക്കും. അതൊരു നിയമം പോലെ കൊണ്ടു വരണം
എന്ന് തന്നെ ഇല്ല. ഒരാള്‍ കവിത പോസ്റ്റ്‌ ചെയ്തിരിക്കുന്നത് കണ്ടാല്‍
അന്ന് തന്നെ വേറൊരു കവിത അവിടെ പോസ്റ്റ്‌ ചെയ്യാതിരിക്കാനുള്ള സഹൃദയത്വം
ഓരോരുത്തരും കാണിച്ചാല്‍ മതിയാകും. ബൂലോക കവിതയില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന
കവിതകള്‍ വേണ്ടവിധം വായിക്കപ്പെടാതെ പോകുന്നു എന്ന പരാതി പലര്‍ക്കും ഉണ്ട്.

8 അഭിപ്രായങ്ങൾ:

ഹരിയണ്ണന്‍@Hariyannan പറഞ്ഞു...

സമയോചിതമായി.
കൂടുതല്‍ തെറ്റുകള്‍ പിറവിയെടുക്കുന്നത്
തടയാനെങ്കിലും ഇത് കാരണമാകട്ടെ!

സ്വഭാവ-സൌഹൃദ-സംസ്കാര
വൈവിധ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന പൊതു
ഇടമെന്ന നിലക്ക് ഇവിടെയും ചില
നിയമങ്ങളുണ്ടായിരിക്കുന്നത് നല്ലതുതന്നെ.

അംഗത്വം അഡ്മിനുകള്‍ മോഡറേറ്റുചെയ്യുന്നതുകൊണ്ട് ഓരോ
അപേക്ഷകനേയും സ്വാഗതം ചെയ്യുന്നതിനുമുന്‍പ്, അയാളുടെ അതുവരെ പോസ്റ്റുചെയ്യപ്പെട്ട കവിതകളില്‍ ചിലതെങ്കിലും ബൂലോകകവിതയുടെ സ്വഭാവവുമായി യോജിക്കുന്നതാണോ എന്നു നോക്കുകയും സ്വീകാര്യനാണെങ്കില്‍ ഒരു നിയമാവലി(:)കടുപ്പിക്കണ്ട...കവികള്‍ പൊതുവേ തരളഹൃദയമുള്ളവരാണേ..അതു തകര്‍ക്കണ്ട!)അയച്ചു കൊടുത്ത് സമ്മതമാണോ എന്ന് ചോദിക്കുകയും വേണമെന്നു തോന്നുന്നു.

ഇഷ്ടമില്ലാത്തവന്റെ കവിതയെ അല്ല,ഇഷ്ടമില്ലാത്ത കവിതയെക്കാണുമ്പോഴാണ് അനിഷ്ടം പറയേണ്ടതെന്നും കരുതുന്നു.

Jayesh/ജയേഷ് പറഞ്ഞു...

ഇത് പണ്ടേ പറഞ്ഞിരുന്നതാണ്‌. മേല്ക്കുമേല്‍ കവിതകള്‍ വരുമ്പോള്‍ തീര്‍ച്ചയായും വായിക്കപ്പെടാതെ പോകുന്നുണ്ട്. ഓരോ കവിതയ്ക്കും ശേഷം ഇടവേള വേണം

anoopmr പറഞ്ഞു...

എല്ലാവരോടും ക്ഷമ ചോദിക്കുന്നു;
സമയോചിതമായി ഇവിടം വിട്ട് പോവുകയും ചെയ്യുന്നു.
എത്രയോ അകലങ്ങളിലിരുന്നുകൊണ്ട് നമുക്കൊക്കെ തമ്മില്‍ എന്തെല്ലാമോ സഹൃദയത്വങ്ങളുണ്ട് എന്ന് തെറ്റിദ്ധരിച്ചുപോയി, ക്ഷമിക്കുക.

ഞാന്‍ പോസ്റ്റ് ചെയ്ത കവിതകളെല്ലാം നീക്കം ചെയ്തിട്ടുണ്ട്. അതിന്‍റെ പേരില്‍ ഇനി കശപിശയും ചര്‍ച്ചയും ഒന്നും വേണ്ട എന്ന് അഭ്യര്‍ത്ഥിക്കുന്നു.

യോഗ്യരുടെ മാത്രമായ ബൂലോകകവിത ദൂരെനിന്ന് നോക്കിക്കാണാം. പുകഞ്ഞകൊള്ളി പുറത്ത്.

സസ്നേഹം,
അനൂപ്.എം.ആര്‍

Sanal Kumar Sasidharan പറഞ്ഞു...

അനൂപ്,
ദയവായി താങ്കൾക്കെതിരെയുള്ള വിമർശമായി മാത്രം ഈ പോസ്റ്റിനെ കാണാതിരിക്കുക. ബൂലോക കവിതയിൽ വരുന്ന പോസ്റ്റുകളെക്കുറിച്ച് അംഗങ്ങളായ നമ്മളോരോരുത്തരും ചിന്തിക്കേണ്ട സമയം അധികരിച്ചിരിക്കുന്നു എന്ന് തോന്നിയിട്ട് കാലമേറെയായി. എന്തുതരം പോസ്റ്റുകൾ ആവാം എന്തുതരം പോസ്റ്റുകൾ ആവരുത്, പ്രസിദ്ധീകരിക്കുന്ന പോസ്റ്റുകൾ തമ്മിൽ എത്ര സമയ വ്യത്യാസം വേണം,എങ്ങനെ ബൂലോക കവിത കൂടുതൽ മെച്ചപ്പെട്ടതാക്കാം എന്നിങ്ങനെയുള്ള ഒട്ടനവധി ചിന്തകൾക്ക് ഒരു തുടക്കമായി കണ്ടാൽ മതി ഈ പോസ്റ്റിനെ. വ്യക്തിപരമായ എന്തെങ്കിലും ആയി ഇതിനെ കാണേണ്ട കാര്യമില്ല.നമ്മൾ നമ്മെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു.

ഓരോ പോസ്റ്റുകളും തമ്മിൽ എത്ര അകലം വേണം പ്രസിദ്ധീകരിക്കുന്ന കവിതകൾക്ക് മോഡറേഷൻ വേണമോ എന്നിങ്ങനെയുള്ള കാര്യങ്ങളിൽ ഒരു ചർച്ചയ്ക്ക് ഈ പോസ്റ്റ് കാരണമായെങ്കിൽ എന്ന് ആശിക്കുന്നു.

ഹരിയണ്ണന്‍@Hariyannan പറഞ്ഞു...

പ്രിയപ്പെട്ട അനൂപ്,

ഞാന്‍ ബൂലോകകവിതയില്‍ പുതിയ ആളാണ്.ഒരു മാസത്തില്‍ താഴെ!
എന്റെ ഭാഗത്തുനിന്നും തെറ്റുണ്ടായി എന്ന് ഞാന്‍ തന്നെ കരുതിയതുകൊണ്ടാണ് ഇവിടെ ആദ്യം മറുപടി ഇട്ടത്.

അത് അനൂപിനെതിരായ പ്രയോഗമായിക്കരുതിയെങ്കില്‍ എന്നോട് ക്ഷമിക്കൂ.അങ്ങനെ ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല.
നിരന്തരമായി പോസ്റ്റുകള്‍ വരുന്നതിലെ അപാകത ചൂണ്ടിക്കാണിക്കപ്പെട്ടപ്പോള്‍ ഞാനും കുറ്റക്കാരനാണല്ലോ എന്നേ കരുതിയുള്ളൂ.

ഞാനും അനൂപിന് തുല്യനായ ഒരംഗം അത്രയേ ഉള്ളൂ.

ടേക്ക് ഇറ്റ് ഈസി മാന്‍..

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

ആരാ ഈ വല്ല്യമ്മായി?

Sanal Kumar Sasidharan പറഞ്ഞു...

ഇത്രേം കാലമായിട്ടും വല്യമ്മായിയെ അറിയില്ലേ സഗീറേ...

അന്ത്രുമാന്‍ പറഞ്ഞു...

വെല്യമ്മായീന്ന് വെച്ചാ അന്റെ മൂത്ത മാമാന്റെ ബീവിയാടാ ഹിമാറേ.. അല്ലെങ്കി അന്റ വാപ്പാന്റ പെങ്ങള്