4/11/09

ലവ് ജിഹാദിന്റെ ബാക്കി......


ഉന്നം തെറ്റി വീശി, വീശിയല്ല,
എന്റെ വാക്കുകള്‍ക്ക് മൂര്‍ച്ച പോയത്....

നിന്റെ നോക്കു കൊണ്ടു വിരല്‍ തളര്‍ന്നിട്ടാണ്....

മരിക്കാന്‍ പോകുന്ന ഇരയുടെ കണ്ണില്‍ നോക്കരുതെന്ന് ,
ആരോ പറഞ്ഞത്‌ ഞാന്‍ മറന്നു....

അതുകൊണ്ടാണ്....

നിന്റെ തിളക്കമറ്റ കണ്ണുകള്‍ പേക്കിനാവായി വന്ന്,
എന്റെ ഉറക്കത്തെ തിന്നു തീര്‍ക്കുന്നത്...

നിന്റെ ഹൃദയ ധമനി പൊട്ടിച്ചെടുത്ത് ഞാന്‍ തീര്‍ത്ത
ഒറ്റക്കമ്പി വീണ, തനിയെ കരഞ്ഞു കരഞ്ഞ്.....
എനിക്ക് സ്വസ്ഥത തരാത്തത്....

നിന്റെ ഹൃദയ രക്തം ചാലിച്ചു ഞാനെഴുതിയ ചിത്രം,
തനിയെ തറയിലൊഴുകി, എന്നെ തെന്നി വീഴ്ത്തുന്നത്...

വീണ്ടും, വെളുത്ത പൂവായി വിടര്‍ന്നു, മണം പൂശി,
എനിക്ക് ചെന്നിക്കുത്ത് സമ്മാനിക്കുന്നത്.....

നരകത്തിലെങ്കിലും, പിന്തുടരരുതെന്നു പറഞ്ഞെങ്കിലും,
നീയില്ലാത്ത നരകം, വീണ്ടുമെനിക്കിന്നൊരു നരകം !.....

6 അഭിപ്രായങ്ങൾ:

Deepa Bijo Alexander പറഞ്ഞു...

ഉന്നം തെറ്റി വീശി, വീശിയല്ല,
എന്റെ വാക്കുകള്‍ക്ക് മൂര്‍ച്ച പോയത്....

നിന്റെ നോക്കു കൊണ്ടു വിരല്‍ തളര്‍ന്നിട്ടാണ്....

നല്ല വരികൾ.....

താരകൻ പറഞ്ഞു...

വീണ്ടും, വെളുത്ത പൂവായി വിടര്‍ന്നു, മണം പൂശി,
എനിക്ക് ചെന്നിക്കുത്ത് സമ്മാനിക്കുന്നത്.....
നന്നായിട്ടുണ്ട്..

Midhin Mohan പറഞ്ഞു...

തുടക്കക്കാരനാണ്....
എഴുതിത്തുടങ്ങിയിട്ടേയുള്ളൂ.....
വാക്കുകള്‍ക്ക് മൂര്‍ച്ച കൂട്ടണമെന്നുണ്ട്....
ഇനിയും സഹകരണം പ്രതീക്ഷിക്കുന്നു...... നന്ദി....................

സൂപ്പര്‍ ബ്ലോഗര്‍ പറഞ്ഞു...

ഈ വക ചളുക്ക് കവിതകളെഴുതി താങ്കള്‍ താങ്കളുടെയും ഇതൊക്കെ വായിച്ച് ഞങ്ങള്‍ ഞങ്ങളുടെയും ജീവിതം തുലയ്ക്കുന്നു.

Midhin Mohan പറഞ്ഞു...

നന്ദി സൂപ്പര്‍ ബ്ലോഗ്ഗര്‍......
വീണ്ടും വരിക.....

ഗോപി വെട്ടിക്കാട്ട് പറഞ്ഞു...

നല്ലൊരു കവിത..