17/10/09

പഴുതാര

രാത്രി
ഇടവഴികടന്ന്‌
മുറ്റമരിച്ച്‌
വീടിനുളളിലേക്കുകടന്നു

പുസ്തകക്കാടിനുളളിൽ
കൊഴിഞ്ഞുവീണ കരിയിലകൾക്കിടയിലൂടെ
പരതി നടന്നു

ഒടുവിൽ
എഴുതി മുഴുമിക്കാത്തൊരു
കവിതയിലേക്ക്‌ അരിച്ചുകയറി
പാതിവെന്തൊരു വാക്കിനുമുകളിൽ
തളർന്നു കിടപ്പായി

പിന്നെപ്പോഴോ
തിരിച്ചുകിട്ടിയ ഒഴുക്കിൽ
തിരുത്തിയെഴുതുമ്പോൾ
അവസാനത്തെവാക്കിൽ
ഉണങ്ങിപ്പിടിച്ചൊരു
പഴുതാരയുടെ ജഡം

ഉറുമ്പ്‌ തിന്ന
വെറുമൊരു തൊണ്ട്‌

നൂറുകാലുകൾ കൊണ്ട്‌
അമ്മ കുഞ്ഞിനെയെന്ന പോലെ
അതെന്റെ വാക്കിനെ
ഇറുക്കിപ്പിടിച്ചിരുന്നു.

10 അഭിപ്രായങ്ങൾ:

നരിക്കുന്നൻ പറഞ്ഞു...

“നൂറുകാലുകൾ കൊണ്ട്‌
അമ്മ കുഞ്ഞിനെയെന്ന പോലെ
അതെന്റെ വാക്കിനെ
ഇറുക്കിപ്പിടിച്ചിരുന്നു. “

Anil cheleri kumaran പറഞ്ഞു...

എഴുതി മുഴുമിക്കാത്തൊരു
കവിതയിലേക്ക്‌ അരിച്ചുകയറി
പാതിവെന്തൊരു വാക്കിനുമുകളിൽ
തളർന്നു കിടപ്പായി


ഗംഭീരം.

വരവൂരാൻ പറഞ്ഞു...

പിന്നെപ്പോഴോ
തിരിച്ചുകിട്ടിയ ഒഴുക്കിൽ
തിരുത്തിയെഴുതുമ്പോൾ
അവസാനത്തെവാക്കിൽ
ഉണങ്ങിപ്പിടിച്ചൊരു
പഴുതാരയുടെ ജഡം

Sanal Kumar Sasidharan പറഞ്ഞു...

പഴുതാരയിൽ നിന്നും എലിയിലേക്കൊരു ലിങ്ക് കിടന്നോട്ടെ പാവങ്ങൾ രണ്ടുപേരും ചത്തുപോയവരല്ലേ!

Sureshkumar Punjhayil പറഞ്ഞു...

Thinnathe bakkiyakunnathum...!

Manoharam, Ashamsakal...!!!

വിഷ്ണു പ്രസാദ് പറഞ്ഞു...

അനീഷേ,കവിത തരക്കേടില്ല.
പഴുതാരയും എലിയും ഉള്ള സ്ഥിതിക്ക് ഈ ചത്ത ചിലന്തിയും ഇവിടെ വരുവാന്‍ ധൈര്യപ്പെടുന്നു...

ഉണ്ണി ശ്രീദളം പറഞ്ഞു...

nalla kavitha

പാവപ്പെട്ടവൻ പറഞ്ഞു...

പാതിവെന്തൊരു വാക്കിനുമുകളിൽ
തളർന്നു കിടപ്പായി

നല്ല വേഗതയുള്ള കാറ്റുപോലെ

Midhin Mohan പറഞ്ഞു...

വാക്കിന്റെ മൂര്‍ച്ച കൊണ്ടായിരിക്കും, പഴുതാര ചത്തത്‌....

എഴുതി മുഴുമിക്കാത്ത കവിതകള്‍ പലപ്പോഴും മൂര്‍ച്ചയുള്ള ഒരു വായ്ത്തല ശേഷിപ്പിക്കാറുണ്ട്....

പാവം പഴുതാര വരികള്‍ക്കിടയില്‍ നിന്നു വായിക്കാന്‍ ശ്രമിച്ചു കാണും...!...

ഷൈജു കോട്ടാത്തല പറഞ്ഞു...

കൊള്ളാം