16/10/09

ശേഷിപ്പുകള്‍

മണ്ണടിഞ്ഞേറെക്കഴിഞ്ഞാലും

തിരുശേഷിപ്പുകളായി
അതിജീവനത്തിന്റെയനശ്വരത്തുണ്ടുകളായി,
പല്ലുകളും നഖങ്ങളും

അതുകൊണ്ടാകാം
പ്രണയത്തിന്റെ ദൃഢധമനിയിറങ്ങുമ്പോൾ
‍അവളുടെ
പല്ലുകളും നഖങ്ങളുമെന്നില്‍
സ്നേഹാക്ഷരങ്ങള്‍കോറിയിടുന്നത്‌.

അഭിപ്രായങ്ങളൊന്നുമില്ല: