20/9/09

വീടുവെപ്പ്

പണ്ടത്തെ പാക്കനാര്‍‌ക്ക്
പുര, ഒറ്റമുറിയായിരുന്നത്രേ.

പിന്നത്തെ നൂറുപൊറുതിക്കാര്‍‌ക്ക്
പലമുറിമാളിക പത്ഥ്യമായി
എടുപ്പുകള്‍‌,(എടുത്തുവെയ്പ്പുകളും!)
വടക്കിനി,തെക്കിനി
ഇടനാഴി ,നടുമുറ്റം
നിലവറ,അടുക്കളക്കലവറ
അകത്തൂട്ടും പുറത്തൂട്ടും തിരുതകൃതി.

ഇങ്ങനായാല്‍‌എങ്ങനെ?
(എങ്ങനെയിങ്ങനെ!)
പുതുമുറപ്പേച്ചങ്ങനെ.

പുറമൊക്കെ അകത്തും
അകമൊക്കെ അതിനകത്തും
(ഉള്‍‌പ്പുറമെന്നും ഉള്ളകമെന്നും)
പടുത്താലെന്താ?
(അടപ്പും)അടച്ചുറപ്പും
വേണ്ടെന്നാണോ?
അടുക്കളയാവാം
കലവറ വേണ്ട.
ഇടച്ചുമരുകളിരിക്കട്ടെ
എടുത്തുമാറ്റാവുന്നവ
സ്ഥാവരങ്ങള്‍‌ക്ക് ഉറപ്പേറും

എന്നെങ്കിലും
പഴയ ഓരറപ്പുര എന്നായാല്‍‌
പൊളിച്ചുപണികള്‍‌
അടിത്തറയിളക്കരുതല്ലോ!

8 അഭിപ്രായങ്ങൾ:

ഗിരീഷ്‌ എ എസ്‌ പറഞ്ഞു...

കവിത ഇഷ്ടമായി
ആശംസകള്‍...

ഗിരീഷ്‌ എ എസ്‌ പറഞ്ഞു...

O T:
ഇത്രയേറെ അംഗങ്ങളുള്ള ബൂലോകകവിതയില്‍
പോസ്‌റ്റുകളുമായി ബന്ധപ്പെട്ട്‌
വേണ്ടത്ര ചര്‍ച്ചകളോ
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തലുകളോ
നടക്കാത്തത്‌ ഖേദകരം തന്നെ...
ഒരു പോസ്‌റ്റ്‌ പോലും വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നതായി തോന്നുന്നില്ല.

Sureshkumar Punjhayil പറഞ്ഞു...

പൊളിച്ചുപണികള്‍‌
അടിത്തറയിളക്കരുതല്ലോ!
Athu nannayi...!

Manoharam, Ashamsakal...!!!

ഹാരിസ്‌ എടവന പറഞ്ഞു...

good one

ഷിനില്‍ നെടുങ്ങാട് പറഞ്ഞു...

അടിത്തറയിളക്കാത്ത പൊളിച്ച് പണികള്‍ ആണു എന്നും ഉത്തമം.
കവിയുടെ മനസ്സിലെ ആശയം ബൌദ്ധിക വ്യായാമമില്ലാതെ വായനക്കാരന്റെ ആത്മാവിലേക്ക് അലിഞ്ഞു ചേരുമ്പോള്‍ കവിത കൂടുതല്‍ ജനകീയമാകും

കൂട്ടുകാരൻ പറഞ്ഞു...

Nice lines

ഷൈജു കോട്ടാത്തല പറഞ്ഞു...

കവിത നന്നായി
ആശംസകള്‍

Junaith Rahman | ജുനൈദ് പറഞ്ഞു...

കവിത നന്നായി. ഗിരീഷ് പറഞ്ഞതു പോലെ Interactive അല്ലാതാകുന്നതെങനെ ഇവിടം എന്നതു ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെ..