27/9/09

ചീത്തക്കാലം

വെയിലും
മഴയും
പിന്നെ കണ്ടവന്റെ
കണ്ണേറുംകൊണ്ട്
നല്ലതാകതിരിക്കാനാണ്
ചീത്തകളെ
നമ്മൾ പൊതിഞ്ഞ്
പിടിക്കുന്നത്
ചീത്തയെ പുറത്തെടുക്കുമ്പോഴൊക്കെ
പകപ്പോടെ നോക്കുന്നുണ്ടാകും
പെൺചീത്തകൾ
ഇരട്ടക്കണ്ണുള്ള വന്യതയെ
ഒരുക്ലിക്കിലൊപ്പുന്ന
ഒറ്റക്കണ്ണിന്റെ മുദ്രകളെ
ആൺചീത്തകൾക്ക്
ചിലപ്രദർശന സ്വാതന്ത്ര്യമൊക്കെയുണ്ട്
ഓട്ടുവാങ്ങി ജയിച്ചവന്റെ
ചിരിയുള്ള മതിലിലും
ചീത്തകാണിച്ചു
വിളിക്കുന്ന
സിനിമാപോസ്റ്ററിലും
മുട്ടുമ്പോളിടയ്ക്കെത്തിനോക്കാം
മീനിന്റെ മണവും
കരിങ്കലു
നുറുങ്ങുന്നതിന്റെ
കരുത്തുമുള്ള
ചില പെൺചീത്തകൾ
മറയും ഒളിയും
കിട്ടാതെ ആവലാതിയോടെ
പുറത്തുചാടിപ്പോകും
ചീത്തയെന്നു വിളിച്ചാലും
അവയൊന്നും ചീത്തയലൊരിക്കലും
എന്നാൽ മുട്ടിയില്ലേലും
അക്ഷരം ഒട്ടിച്ചമതിലിന്മേലെല്ലാം
ചുമ്മാപൊക്കിക്കാണിച്ചാൽ
കവിതയൊരു മുഴുത്തചീത്തയാകുമോ.............?

1 അഭിപ്രായം:

കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ പറഞ്ഞു...

കവിത വായിച്ചു. ചീത്തക്കാലം. അടുത്ത ലക്കം നിബ്ബിലൂടെ പ്രതികരിക്കാം. സ്‌നേഹപൂര്‍വ്വം.