20/9/09

കിട്ടുന്നേയില്ല ആ വാക്ക്

ഒറ്റ വരിയിൽ
വരചുതീർക്കുന്നതാണ്
കവിതയെങ്കിൽ
ചങ്ങാതീ ഞാൻ നിങ്ങളെ
ബോറടിപ്പിച്ചുകൊണ്ടേയിരിക്കും.
ഒറ്റവാക്കിൽ
എഴുതി നിർത്താവുന്നതാണ്
ജീവിതമെങ്കിൽ
ആ വാക്ക് കിട്ടും വരെയും
ഞാൻ തിരഞ്ഞുകൊണ്ടേയിരിക്കും.

6 അഭിപ്രായങ്ങൾ:

മാണിക്യം പറഞ്ഞു...

ഒറ്റവരിയായിരുന്നു കവിതയെങ്കില്‍ മൂളിനടക്കാമായിരുന്നു
ഒറ്റവാക്കായിരുന്നു ജീവിതമെങ്കില്‍ എത്ര നന്നായിരുന്നു
തിരയാം നിരര്‍‌ത്ഥമാം ആ വാക്കു കിട്ടും വരെ തിരയാം

ആശംസകളോടേ മാണിക്യം

ഗിരീഷ്‌ എ എസ്‌ പറഞ്ഞു...

ചിന്തകള്‍ മനോഹരം.
ആശംസകള്‍ നേരുന്നു.

Sureshkumar Punjhayil പറഞ്ഞു...

Thirachil nirathanda...!

Manoharam, Ashamsakal...!!!

ഹാരിസ്‌ എടവന പറഞ്ഞു...

ഒറ്റവാക്കില്‍ തീരുമോ?

കണ്ണനുണ്ണി പറഞ്ഞു...

ഒറ്റവാക്കില്‍ പലപ്പോഴും പറഞ്ഞു തീര്‍ക്കാറുണ്ട്‌ പലരും ജീവിതത്തെ പറ്റി

ജ്യോതീബായ് പരിയാടത്ത് പറഞ്ഞു...

തിരഞ്ഞതു കിട്ടാനായി എത്രവാക്കുച്ചരിക്കും? എത്ര വാചകം? അതിലെത്ര അര്‍ദ്ധവിരാമങ്ങള്‍?
പൂര്‍‌ണ്ണവിരാമം? അതിനു തൊട്ടുമുന്‍‌പ് പറഞ്ഞ ആ വാക്ക് പക്ഷേ 'തിരഞ്ഞുകൊണ്ടേയിരുന്നതു ' തന്നെയാവുമോ? തോന്നുന്നില്ല അനിയാ..