14/9/09

കാവ്യനീതി

അവടെയൊരു പങ്കജാക്ഷൻ കടൽ വർണ്ണൻ...
എന്നാലും എന്റെ ഏലിച്ചേടത്തീ,
പ്രായമായ പെങ്കൊച്ചുങ്ങളല്ലിയോ.
പെൺപിള്ളാരക്ക് അറിയത്തില്ലേൽ
തള്ളേം തന്തേമല്ലിയോ
പറഞ്ഞുകൊടുക്കണ്ടത്..
ഇത് മൂടും മൊലേം കുലുക്കി,
നാട്ടുകാരടെ മുമ്പീക്കെടന്ന്...
അശ്ശേ, ഓർത്തിട്ടുതന്നെ
എനിക്ക് ഏതാണ്ടുപോലക്കെ വരുന്നൊണ്ട്.
ആ, കണ്ടിട്ടും പടിക്കാൻ മേലെങ്കില്
കൊള്ളുമ്പം പടിച്ചോളും...

എന്റമ്മച്ചീ,
ഒരു മതിലിന്റെ അപ്പറേം ഇപ്പറേം ഇരിക്കുമ്പഴ്
അവരിങ്ങനക്കെ
പറായാൻ കൊള്ളാവോ?
അസൂയയാന്നേ..
അവിടേം ഒണ്ടല്ലോ ഒരാൺ വിത്ത്.
ചുക്കിനും ചുണ്ണാമ്പിനും
കൊള്ളുവേല.
അയ്യേഎസീനു പടിക്കുവാണന്നല്ലിയോ
പോക്കുകണ്ടാ തോന്നുവൊള്ള്.
എല്ലാരേം ജയിപ്പിച്ചിട്ടും സർക്കാര്
പന്ത്രണ്ടാം ക്ലാസ്സില്
മൂന്നുവട്ടം തോപ്പിച്ചിട്ടിരിക്കുവാ
ആ ചെക്കനെ.

എന്തോന്നാ സാറേ,
ഇതിലൊക്കെ എന്തോന്നാ ഇത്ര മോശം?
രണ്ടും അറുത്ത കൈക്ക് ഉപ്പ് തേക്കാത്ത വർഗവാ.
എന്നെക്കൊണ്ട് ഇതക്കെയല്ലേ സാറെ ചെയ്യാമ്പറ്റൂ.
ഇത്രയേലും ചെയ്തില്ലേ
എന്തോന്നാ സാറേ, അതിന്റെയൊരു...
ഒരു... കാവ്യനീതി?

3 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

ഇത്രയേലും ചെയ്തില്ലേ
എന്തോന്നാ സാറേ, അതിന്റെയൊരു...
ഒരു... കാവ്യനീതി?

വിഷ്ണു പ്രസാദ് പറഞ്ഞു...

എന്തോന്നാ സാറേ,
ഇതിലൊക്കെ എന്തോന്നാ?

മാണിക്യം പറഞ്ഞു...

ആ, കണ്ടിട്ടും പടിക്കാൻ മേലെങ്കില് കൊള്ളുമ്പം പടിച്ചോളും....!!
എന്തോന്നാ സാറേ,ഇതിലൊക്കെ എന്തോന്നാ ഇത്ര മോശം?

അതു ശരിയാ അതിലേ മോശക്കേട് പോലും
അറിയില്ലങ്കില്‍ പിന്നെ എന്നാ സാറേ 'കൊയപ്പം'?

ആശംസകളോടേ മാണിക്യം