അഭിമുഖം
കുഴൂര്‍വില്‍സന്‍/വിഷ്ണു പ്രസാദ്
ഭാഗം-ഒന്ന്
കുഴൂര്‍ വിത്സന്‍
ഫോട്ടോ:കൈപ്പള്ളി
me:കവിതയിലേക്ക് എങ്ങനെയാണ് വിത്സന്‍ എത്തിപ്പെട്ടത്?
കവിത വിത്സനെ തെരഞ്ഞെടുത്തോ ?
വിത്സനെ കവിത തെരഞ്ഞെടുത്തോ?
ഏതാവും ശരി?
ഹലോ
kuzhoor: ഞാന്‍ ഇവിടെ ഉണ്ട്
me: ആലോചിക്കുകയാണോ?
kuzhoor: അതെ എന്ന് തോന്നുന്നു
me: ആലോചിക്കണ്ട
kuzhoor: ആദ്യമായാണ് ഇങ്ങനെ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍
me: മനസ്സില്‍ തോന്നുന്നത് തോന്നുമ്പോലെ പറഞ്ഞാല്‍ മതി
kuzhoor: ജോലിയുടെ ഭാഗമായി ഇതേ ചോദ്യം കുറേപ്പേരോട് ചോദിച്ചിട്ടുണ്ട്
അപ്പോള്‍ അവര്‍ എന്ത് വിചാരിക്കും എന്ന് ഇത് പോലെ ആലോചിച്ചിട്ടില്ല
ഈയടുത്ത് ബോബനും മോളിയുടെയും റ്റോംസുമായി
ഒരു ചെറിയ റേഡിയോ അഭിമുഖം നടത്തി
അദ്ദേഹത്തിന്റെ മറുപടികള്‍
പുള്ളിയുടെ വരയിലെ പട്ടിക്കുട്ടിയുടെ വരവ് പോക്ക് പോലെ സ്വാഭാവികമായിരുന്നു
എനിക്ക് ചോദ്യം ചോദിച്ച് മതിയായില്ല
me: :)
kuzhoor: ചോദിക്കാന്‍ മുട്ടി എന്നും പറയാം
me: :)
കവിത വായന/എഴുത്ത് സംബന്ധിച്ച ഓര്‍മയില്‍ വരുന്ന
ആദ്യാനുഭവം എന്താണ്
?
kuzhoor: അതിന് മുന്‍പ് ആദ്യത്തെ ചോദ്യത്തിന് ഇപ്പോള്‍ തോന്നുന്ന ഒരു മറുപടി
കവിതയെ ഞാന്‍ തന്നെ തെരഞ്ഞെടുത്തതാവാം
കാരണം അതിന്റെ നില നില്‍പ്പിന്, ഒഴുക്കിന് എത്രയോ നല്ല കവികള്‍
നമ്മുടെ കാര്യം അത് വല്ലതുമാണോ ?
എത്ര ചെറുത്
me: കവിത എന്നൊന്ന്
ആദ്യമായി എപ്പോഴാണ്
ജീവിതത്തില്‍ തിരിച്ചറിയുന്നത് ?
അങ്ങനെ ഒരോര്‍മയുണ്ടോ?
kuzhoor: അത് പത്താം ക്ലാസ്സില്‍ വച്ചാകണം
me: എന്തായിരുന്നു അത് ?
kuzhoor: പദ്യമത്സരമായിരുന്നു
അത് തോണിയെക്കുറിച്ചായിരുന്നു
രണ്ടാം സ്ഥാനം കിട്ടിയെന്ന് തോന്നുന്നു
അത് ഓര്‍മ്മയില്‍ ഇല്ല
me: എപ്പോഴാണ് ചുള്ളിക്കാടിന്റെ ഫാനായത് :)
kuzhoor: കൌമാരത്തിന്റെ ആരംഭത്തില്‍
കവിതാ വായന തുടങ്ങുമ്പോള്‍ തന്നെ
പ്രീഡിഗ്രി, ബിരുദ പഠന കാലത്ത്
me: ചുള്ളിക്കാടിനെ അനുകരിക്കാന്‍ ശ്രമിച്ചിരുന്നോ?
kuzhoor: കവിതയില്‍ ആണോ എന്നറിയില്ല. അതിന് കവിതകള്‍ മറുപടി പറയട്ടെ.
ജീവിതത്തില്‍
പൂര്‍ണ്ണമായും
me: എന്തായിരുന്നു ബാലചന്ദ്ര കവിതയില്‍ വിത്സനു തോന്നിയ ആകര്‍ഷകത്വം?
kuzhoor: മറ്റൊന്നും കാര്യമായി വായിച്ചിരുന്നില്ല
മുന്‍പിലുള്ള ഒരേ ഒരു വഴി
തീവ്രത തന്നെയാണെന്ന് തോന്നുന്നു
അനാഥ ബോധം, തിരസ്ക്കാരം എന്നിവയും...
me: വിത്സന്‍ ഒരു മതവിശ്വാസിയല്ലേ?
kuzhoor: ചുള്ളിക്കാടിനെ കുറിച്ച് പറഞ്ഞ് കൊതി തീര്‍ന്നില്ല
me: ഒരു കവിക്ക് അവനെ കവിതയില്‍ ഒളിപ്പിച്ചുവെക്കാം...
പറയൂ
ഞാന്‍ ചോദിച്ചു വരുന്നത് ബാലചന്ദ്രന്റെ കവിതകളിലെ കൃസ്തീയ ബിംബ പരിസരം വിത്സനെ ബൈബിള്‍ വായിക്കുന്ന വല്ല പ്രതീതിയും ഉണ്ടാക്കിയിരുന്നോ എന്നാണ്?
kuzhoor: ഇല്ല. അദ്ദേഹത്തിന്റെ കവിത ബൈബിളിനുമപ്പുറം ആ സമയത്തെ മറ്റൊരു ബൈബിള്‍ ആവുകയായിരുന്നു.
അദ്ദേഹത്തിന്റെ കവിതകളില്‍ അങ്ങനെ ഒരു ബൈബിള്‍ പരിസരം ഉണ്ടായിരുന്നു എന്ന് മാഷ് പറയുമ്പോഴാണ് ഓര്‍ക്കുന്നത് തന്നെ
me: :)
അതുണ്ട്
kuzhoor: എന്നാല്‍ മറിയമേ ഭൂമിയിലെ മെഴുതിരികളൊക്കെയും മനമുരുകിയെരിയുന്നു തുടങ്ങിയ വരികളൊന്നും ബാധിച്ചിട്ടും ബോധിച്ചിട്ടുമില്ല
me: ഒരു തരത്തില്‍ ജോണിലും അന്നത്തെ ബാലചന്ദ്രനിലുമൊക്കെ കൃസ്തു ആകാനുള്ള ശ്രമങ്ങള്‍ കാണാം
kuzhoor: അതില്‍ കുറെ കാര്യവും ഇല്ലേ
me: കൃസ്തുവും ഒരു വിപ്ലവകാരി ആയിരുന്നല്ലോ
ചിലപ്പോള്‍ അതുകൊണ്ടാവാം
പക്ഷേ ചുള്ളിക്കാടിനെയോ ജോണിനെയോ ഇപ്പോള്‍ വിപ്ലവപാതയില്‍ വന്നവര്‍ എന്നൊക്കെ പറയാമോ?
kuzhoor: ബൈബിളിനേക്കാള്‍ യേശുവിനെ ഇഷ്ടമാണ്. സത്യസന്ധത, തുറന്ന് പറയാനുള്ള ചങ്കൂറ്റം, അതിലൂടെയുള്ള നഷ്ടപ്പെടലുകള്‍, കുരിശേറ്റം
me: വിത്സന്റെ കവിതകളിലും സ്വാഭാവികമായും ഇങ്ങനെ ചില പരിസരങ്ങള്‍ കാണുന്നുണ്ട്
kuzhoor: അത് കൊണ്ട്, ചുള്ളിക്കാടിന്റെ കവിതകളേക്കാള്‍ അദ്ദേഹത്തിന്റെ ജീവിത പരിസരം, ജോണിന്റെ സിനിമകളേക്കാള്‍ അദ്ദേഹത്തിന്റെ ജീവിത കഥകള്‍...
ഒരു ബീഡി ഇല്ലാതിരുന്ന സമയത്ത് ജോണ്‍ എന്ത് ചെയ്ത് കാണും എന്നറിയാനാണ് ഇപ്പോഴും അദ്ദേഹത്തിന്റെ സിനിമ കാണുന്നതിനേക്കാള്‍ എനിക്കിഷ്ടം.
ഒ.വി.വിജയന്റെ കൂടെ ഖസാക്കില്‍ ചെന്നപ്പോള്‍ എന്തൊക്കെ പറഞ്ഞുവെന്നും എങ്ങനെ നടന്നുവെന്നും
me: മതം മനുഷ്യന്‍ എന്നീ സംഗതികള്‍ ചര്‍ച്ചചെയ്യപ്പെടുന്ന ഒരു കവിതയാണല്ലോ
ആ മരം
kuzhoor: ആണോ ? മരം മാത്രമായിരുന്നു ഉള്ളില്‍
മതം പിന്നീട് കയറി വന്നതാണ്
ജീവിതം പോലെ തന്നെ
me: മനുഷ്യര്‍ക്ക് ഒരു മതം ആവശ്യമാണെന്ന് വിത്സന്‍ കരുതുന്നുണ്ടോ?
വിത്സന്‍ ഒരു മതവിശ്വാസിയാണോ?
ദൈവ വിശ്വാസിയെങ്കിലും?
പല കവിതകളിലും
ദൈവത്തെ വിളിക്കുന്നുണ്ടല്ലോ...
എനിക്കുമൊന്നും മനസ്സിലായില്ലെന്ന് മോളോട് ദൈവം പറയുന്നതിന്റെ ശബ്ദം ഞാന്‍ കേട്ടു
kuzhoor: ഞാന്‍ ഒരു വിശ്വാസിയാണ്. നല്ല അവിശ്വാസിയും
അതേക്കുറിച്ച് കുറെ പറയേണ്ടി വരും
മകളുടെ മാമ്മോദീസ വരെ മതചടങ്ങുകള്‍ നടത്തിയ ഒരാള്‍ എന്ന നിലയില്‍
me: വിത്സന്റെ കവിതകള്‍ വീണ്ടും വായിച്ചപ്പോള്‍ ഞാന്‍ ശ്രദ്ധിച്ച ഒരു സംഗതി
അതില്‍ ഒരു മനുഷ്യന്‍ എന്ന നിലയില്‍ അയാള്‍ ഇണങ്ങി നില്‍ക്കുന്ന പലതിനെയുമാണ്
ഒരു പക്ഷേ വിത്സന്റെ ഭാഷ ,അതിന്റെ യുക്തി തുടങ്ങിയ കാര്യങ്ങള്‍ പോലും രസകരമായി തോന്നി
ആലിപ്പഴം എന്ന നോവല്‍ വായിച്ച്
ആലിപ്പഴം മിനിക്കുട്ടിയുടെ ആരാധകനായ കവിയില്‍ നിന്ന്
എനിക്കത് കണ്ടുപിടിക്കാനാവുന്നുണ്ട് .
എങ്ങനെയായിരുന്നു ആ കാലം ?
‘പൈങ്കിളി വായന’ എന്ന് ലേശം വായനയോ എഴുത്തോ ഉണ്ടെന്ന് അഹങ്കരിക്കുന്നവരൊക്കെ
കളിയാക്കി വിളിക്കുന്ന ആ വായനയുടെ കാലത്ത്
എന്തായിരുന്നു വില്‍സന്‍ ചെയ്തിരുന്നത്?
kuzhoor: അത് നല്ല രസമായിരുന്നില്ലേ
എന്റെ വീട്ടില്‍ വേറെ പുസ്തകങ്ങള്‍ ഒന്നുമില്ലായിരുന്നു
me: മ്
kuzhoor: എണ്ണം വേണമെങ്കില്‍ ഞാന്‍ ഇപ്പോള്‍ പറയാം
me: പറയൂ
kuzhoor: ഒരു ബൈബിള്‍, ഒരു പ്രാത്ഥനാപുസ്തകം(അതില് പറ്റിയിരുന്ന അമ്മയുടെ കയ്യിലെ കരി, കുത്തെല്ലാം വിട്ട്)
മാഷെ ഞാന്‍ ഇപ്പോ വരാം
me: പാവപ്പെട്ട മിനിക്കുട്ടിയെ പ്രേമിക്കാന്‍
പാവപ്പെട്ട എന്നെ സമൂഹം അനുവദിച്ചതുമില്ല
ഈ അവസ്ഥയിലാണല്ലോഅവര്‍ അനുജത്തിമാരും
ചേച്ചിമാരും അമ്മമാരുമായിത്തീരുന്നത്
എങ്കിലും മിനിക്കുട്ടിയോടൊപ്പംപാടത്ത്
ആടുകളെ മേയ്ച്ചത് മറക്കുകയില്ല
ശരി
kuzhoor: അമ്മയുടെ കയ്യിലെ കരി മാത്രമല്ല
അതില്‍ നിറയെ അഴുക്ക് പിടിച്ചിരുന്നു
വീട്ടിലെ എല്ലാവരുടെയും കൈ പറ്റിയ ഒരു പുസ്തകം ആയിരുന്നിരിക്കണം അത്
me: :)
kuzhoor: അമ്മയുടെ കയ്യിലെ കരി എന്നൊക്കെ ആലങ്കാരികമായി പറയുന്നതില്‍ ഒരു അസ്കിതയുണ്ട്.അതൊന്നുമല്ലായിരുന്നു അത്
me: കുഴൂര്‍ എന്ന ഗ്രാമം വില്‍സന് എന്തൊക്കെയാണ്?
kuzhoor: കണ്ണീരും ചോരയും ഒക്കെയുണ്ടായിരുന്നിരിക്കണം. പാടത്തെ ചെളിയും, എല്ലാം എല്ലാ
അത് മാത്രമാണ് ഞാന്‍ എന്ന് തോന്നുന്നു.അതാണ് ആമ വീടിനെയെന്ന പോലെ കൂടെ കൊണ്ട് നടക്കുന്നത് .
മാഷ് അത് കുറച്ച് കണ്ടതാണല്ലോ ?
me: അതെ
kuzhoor: പറഞ്ഞത് നിര്‍ത്തണ്ട.
പുസ്തകങ്ങള്‍
പിന്നെ
റേഷന്‍ കാര്‍ഡ്
ഞാന്‍ കുഴൂര് വിട്ട് പുറത്ത് പോകും വരെ ഒരു പുസ്തകവും ഇല്ലായിരുന്നു
me: എന്നാണ് കുഴൂര്‍ ആദ്യം വിടുന്നത്?
kuzhoor: വടക്കേക്കാരായ ചേച്ചിമാര്‍ എല്ലാ ആഴ്ച്ചയും വാങ്ങുന്ന മംഗളവും, മനോരമയും ഒഴിച്ച് ,
അത് തന്നെയായിരുന്നു വായനയുടെ അടിസ്ഥാനം
അതിലെ മിക്കവരേയും ഇപ്പോഴും നല്ല ഓര്‍മ്മയുണ്ട്.
അത് കൊണ്ടാണ് റ്റോംസിനെ ഇന്റര്‍വ്യൂ ചെയ്തപ്പോള്‍ ത്രില്‍ അടിച്ചത്
me: മ്
kuzhoor: ബോബനും മോളിയും പോലെ മലയാളിയുടെ ജീവിതത്തെ സ്വാധീനിച്ച( സ്വാധീനം എന്ന വാക്ക് ശരിയാണോ)
കഥാപാത്രങ്ങള്‍ വേറെ ഉണ്ടോ ?
എന്നെ സംബദ്ധിച്ചെങ്കിലും
അത് ശരിയാണ്
me: വളരെ വയസ്സായ സ്ത്രീ ചിരിക്കുന്നത് കാണുമ്പോള്‍ഉണ്ടാകുന്ന ഒരത് പോലെ പുലര്‍ച്ചെ ഒരൊച്ച കേട്ടപ്പോള്‍ ഒരിത്, ഒരത്
ഇങ്ങനെ കൃത്യമായി നിശ്ചയിക്കാനാവത്ത
ഒന്നിനെ
ഒരത്
ഇത് എന്നൊക്കെ ...
kuzhoor: കവിതയില്‍ അതുമിതും പറഞ്ഞ ഒരാള്‍ എന്ന് ആരെക്കൊണ്ടെങ്കിലും പറയിപ്പിക്കാമന്നല്ലാതെ..ഹ ഹ
me: കൃത്യതയെ സ്വീകരിക്കുന്ന /ഉപേക്ഷിക്കുന്ന
സാധാരണ മനുഷ്യന്റെ യുക്തി കവിതയില്‍ മറ്റൊരിടത്ത് കാണുമെന്ന് തോന്നുന്നില്ല
kuzhoor: നേരത്തെ പറഞ്ഞ ബാലചന്ദ്രന്റെ അനുകരണം മാഷ് ഇവിടെ ചേര്‍ത്ത് വായിക്കണം
ചുള്ളിക്കാടിന് കവിതയില്‍ അതുമിതും പറയാന്‍ പറ്റും എന്ന് തോന്നിയിട്ടില്ല
me: ഞാന്‍ കുഴൂര്‍ വന്നപ്പോള്‍ കണ്ട ഓര്‍മയും ഉണ്ട് മനുഷ്യരുമായുള്ള ബന്ധങ്ങള്‍ . കുറഞ്ഞു പോകുന്നതാവുമോ മറ്റു കവികളില്‍ ഇത്തരം ഭാഷാ സവിശേഷതകള്‍ കാണാതെ പോകുന്നതിനു കാരണം?
kuzhoor: അദ്ദേഹത്തിന്റെ കാവ്യഭാഷ പണ്ടേ വേറെ രീതിയില്‍ ഉറച്ച് പോയി എന്ന് തോന്നുന്നു
me: ഇത്തരം ഭാഷാ സവിശേഷതകള്‍ മറ്റു കവികളില്‍ കാണാതെ പോകുന്നത് എന്തുകൊണ്ടാവാം?
എനിക്കു തോന്നുന്നത് മനുഷ്യപ്പറ്റിന്റെ ഒരു കൂടല്‍ വിത്സനുണ്ടെന്നാണ് ...
സ്വന്തം കവിതയുടെ പരിമിതി എന്ന് തോന്നുന്നത് എന്താണ്
അങ്ങനെ വല്ലതും തോന്നുകയുണ്ടായോ?
kuzhoor: കൂടെ ജീവിക്കുന്ന മേരി അത് പറഞ്ഞാല്
മനുഷ്യപ്പറ്റിന്റെ ഒരു കൂടല്‍- കൂടെ ജീവിക്കുന്ന മേരി അത് പറഞ്ഞാലേ അത് സത്യമാകൂ. അത് അല്ല എന്ന് തോന്നുന്നു
ബാക്കി എല്ലാത്തിലും പരിമിതി മാത്രമേയുള്ളൂ, മകന്‍ എന്ന നിലയില്‍, സഹോദരന്‍ എന്ന നിലയില്‍, വിശ്വാസി എന്ന നിലയില്‍, സംഘടനാ പ്രവര്‍ത്തകന്‍ എന്ന നിലയില്‍, സ്നേഹിതന്‍ എന്ന നിലയില്‍, ഭര്‍ത്താവ് എന്ന നിലയില്‍, ജോലിക്കാരന്‍ എന്ന നിലയില്‍, അപ്പന്‍ എന്ന നിലയില്‍, മരുമകന്‍ എന്ന നിലയില്‍
കവിതയില്‍ അതില്ല എന്ന തോന്നലാണ് കവിതയിലേക്ക് എത്തിച്ചത്.
me: സ്കൂളിനെക്കുറിച്ച് കുറേ കവിതകള്‍ എഴുതുകയുണ്ടായല്ലോ
എന്തായിരുന്നു പ്രചോദനം ?
പിന്നീട് മോഹനകൃഷ്ണന്റെയും മറ്റും സ്കൂള്‍ കവിതകള്‍ ഇവിടെ ആഘോഷിക്കപെട്ടു.
ഇ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല എന്നു തോന്നിയോ?
kuzhoor: അത് ഒരു തുടക്കമായി എന്ന് എനിക്ക് പിന്നീട് തോന്നിയിട്ടുണ്ട്. പലരും പറഞ്ഞതാണ്. ഇത് പോലെ
ഇ യിലെ കവിതകള്‍ പിന്നീട് എന്നെ തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പ്രത്യേകിച്ച് റിഹേഴ്സല്‍...
ആ കവിത വായിക്കാന്‍ എനിക്ക് ഇപ്പോഴും പേടിയുണ്ട്.
റിഹേഴ്സല്‍
മഴ പെയ്യുമ്പോള്‍
കുടയിങ്ങനെ
പെയ്യാത്തപ്പോള്‍
അങ്ങനെ
ക്ലാസ്സില്‍
വാട്ടര്‍ ബോട്ടില്‍
വെക്കേണ്ട വിധം
ടിഫിന്‍ ബോക്സ്
ചായപ്പെന്‍സിലുകള്‍
ബാഗിന്റെ പേര്
നെയിം സ്ലിപ്പുകള്‍
എല്ലാം ശരിയല്ലേ
അവന്‍ ഒത്തു നോക്കി
പുറത്തു മഴ പെയ്യുന്നുണ്ടെന്നു
എപ്പോഴും വിചാരിച്ചാല്‍
കുടയൊരിക്കലും
മറക്കുകയില്ല കുട്ടാ
അമ്മ പറയുന്നു
ഈ അമ്മയ്ക്കെന്തറിയാം
എല്ലാം ശരി തന്നെ
ഒരു നൂറു തവണയെങ്കിലും
പരിശീലനം നടത്തിക്കാണും
സ്ക്കൂളില്‍ പോകുമ്പോള്‍
കുട പിടിക്കുവാന്‍
ഒരിക്കലും
റിഹേഴ്സല്‍ നടത്തിയില്ല എങ്കിലും
എത്ര ക്യത്യമായി
ടാങ്കര്‍ ലോറി കയറി ചിതറിയത്
അവന്‍സാക്ഷാത്കരിച്ചിരിക്കുന്നു
കുട അവിടെ
ചോറ്റുപ്പാത്രം തുറന്നിവിടെ
വാട്ടര്‍ ബോട്ടില്‍
നെയിംസ്ലിപ്പുകള്‍
ചായപ്പെന്‍സിലുകള്‍
അവിടെ ഇവിടെ
ഈയടുത്ത് ബഹറൈനില്‍ ബെന്യാമിന്‍ വിളിച്ചിട്ട് ചൊല്‍ക്കാഴ്ച്ച അവതരിപ്പിക്കാന്‍ പോയി
സ്കൂള്‍ കുട്ടികള്‍ 5 പേര്‍ വഴിയപകടത്തില്‍ മരിച്ചത് അന്നാണ്
മറ്റ് കവിതകള്‍ക്കൊപ്പം അറിയാതെ എനിക്ക് റിഹേഴ്സല്‍ വായിക്കേണ്ടി വന്നു
കരച്ചിലും വന്നു
me: ഈ അടുത്ത് സച്ചിദാനന്ദന്‍ പുഴങ്കരയുടെ രണ്ടു കുട്ടികള്‍ എന്ന മാതൃഭൂമിയില്‍ വന്ന കവിത കണ്ടുവോ?
kuzhoor: ഒരു മിനിറ്റ് ?
ദേ വരുന്നു
me: അതും അപകടമരണങ്ങളെ കുറിച്ചായിരുന്നു
kuzhoor: അതെക്കുറിച്ച് പറയാനുണ്ട്
മാത്യഭൂമിയില്‍ വന്ന കവിത വായിച്ചില്ല
റിഹേഴ്സല്‍ വായിച്ച് ഒരു കവിത എഴുതിയെന്ന് സച്ചിയേട്ടന്‍ എന്നോട് പറഞ്ഞിരുന്നു
അത് വായിച്ച് ഒരു പാട് പേടിച്ചുവെന്നും
ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന കവിയാണ് സച്ചിദാനദ്ദന്‍ പുഴങ്കര
അദ്ദേഹം എന്നോട് അത് പറഞ്ഞപ്പോള്‍ വല്ലാതെയായി
kuzhoor: ഇ വേണ്ടപോലെ ശ്രദ്ധിക്കപ്പെട്ടില്ല എന്ന പരാതി എന്റെ മനസ്സിന്റെ ഉള്ളിലും കിടപ്പുണ്ട്.എന്നാലും എന്നെ അടുത്തറിയാവുന്നവര്‍ ആ കൊച്ച് ബുക്ക് മനസ്സില്‍ അടുക്കി പിടിച്ചിട്ടുണ്ട്. അത് മതി
kuzhoor: (വിശാലമനസ്ക്കന്റെ പ്രിയ കവിത നിലത്ത് വച്ചിട്ടില്ല എന്ന കവിതയാണ് )
me: അതൊരു പ്രൊജക്ട് ആയിരുന്നോ?
kuzhoor: അങ്ങനെയൊന്നും ഇല്ലായിരുന്നു
me: അതായത് ആ കവിതകള്‍ ഒന്നിച്ച് എഴുതിയവയാണോ?
kuzhoor: ഒന്ന് രണ്ടെണ്ണം എഴുതി
അപ്പോള്‍ തോന്നിയത് തോന്നിയതാ
me: എഴുതണം എന്ന് വിചാരിച്ച് എഴുതാനിരുന്നാല്‍ കവിത എഴുതാം എന്ന് വിശ്വാസമുണ്ടോ?
kuzhoor: ആ പുസ്തകത്തിന് ഒരു പാട് പ്രത്യേകതകള്‍ ഉണ്ട്. എ.അയ്യപ്പന്‍ പ്രൂഫ് വായിച്ചത് ഉള്‍പ്പടെ
me: കുഞ്ഞിരാമന്‍ നായരെയൊക്കെ പണ്ട് പലരും അങ്ങനെ എഴുതിച്ചിട്ടുണ്ടെന്ന് വായിച്ചിട്ടുണ്ട്
kuzhoor: ഇല്ല
ഒരു വരി എഴുതാന്‍ പറ്റില്ല
സ്വപ്നം കാണണമെന്ന് ആഗ്രഹിച്ച് കിടക്കുന്ന പോലെ ആകും അത്
ഗള്‍ഫില്‍ വന്നതിനു ശേഷം മിക്കവാറും എഴുതിയത് വണ്ടിയില്‍ ഇരുന്നാണ്/ വായിക്കുന്നതും
me: എഴുത്തിന്റെ ഒരു പ്രക്രിയ/അനുഭവം എങ്ങനെയാണ്?
kuzhoor: എന്നും 3 മണിക്കൂര്‍ യാത്ര ഷാര്‍ജ/ ദുബായ്
ദുബായ് ഷാര്ജ അപ്പോള്‍
ഇവിടെയുണ്ട് എന്നറിയിക്കുവാന്‍ / പിപി ആറിന്റെ ലളിതം ഇഷ്ടപ്പെട്ട കവിതയാണ്
me: ചിലര്‍ക്ക് എഴുതാന്‍ ശാന്തമായ ഇടങ്ങള്‍ വേണം ചിലര്‍ ആള്‍കൂട്ടത്തില്‍ ഇരുന്നേ എഴുതൂ ചിലര്‍ക്ക് പാടത്ത് പോയിരുന്നാലേ എഴുത്ത് വരൂ
വില്‍സന് അങ്ങനെ എഴുതുമ്പോള്‍ വല്ല നിര്‍ബന്ധങ്ങളും തോന്നിയിട്ടുണ്ടോ?
kuzhoor: ഇല്ല / അങ്ങനെ കാര്യമായി എന്തെങ്കിലും എഴുതിയ തോന്നലും ഇല്ല
അത് പറയുമ്പോള്‍ വേറെ കാര്യം പറയാനുണ്ട്.
അപ്പന്‍ മരണസമയത്ത് കുറെക്കാലം
അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയില്‍ കിടന്നിരുന്നു
ഞങ്ങള്‍ മക്കള്‍ ഊഴം വച്ച് അപ്പന് കൂട്ടിരുന്നു
ചന്ദ്രിക പത്രത്തിലെ പരിശീലനക്കാലം കഴിഞ്ഞ് പണിയില്ലാതെ നില്ക്കുന്നു.
ഖനിയിലെ രവി ചില വിവര്‍ത്തന പണികള്‍ ഏല്‍പ്പിച്ചു. എല്ലാം മറ്റേതാണ്. അന്ന് പുസ്തക മാര്‍ക്കറ്റില്‍ അത്തരം മസാലകള്‍ക്ക് നല്ല ചെലവായിരുന്നു.മിക്ക രണ്ടാം നിര പ്രസാധകരും അത്തരം ധാരാളം പുസ്തകങ്ങള്‍ ഇറക്കിയിരുന്നു
അന്ന് പെന്‍ഗ്വിന്‍ പുറത്തിറക്കിയ ഇന്ത്യയിലെ സ്വവര്‍ഗ്ഗ രതിക്കാരെക്കുറിച്ചുള്ള പുസ്തകമായിരുന്നു
-ഫെയ്സിംഗ് ദ മിറര്‍ -
എഡിറ്ററുടെ പേര് മറന്ന് പോയി
അത് സമഗ്രമായ ഒരു വര്‍ക്കായിരുന്നു
അതില്‍ ഒരു ഭാഗത്ത് നിറയെ
അനുഭവ കഥകള്‍ ഉണ്ടായിരുന്നു
രവിക്ക് വേണ്ടിയിരുന്നത് അതിന്റെ മലയാളമായിരുന്നു.ഭാവനകളും ചേര്‍ത്ത്
അപ്പന് കൂട്ടു കിടന്നിരുന്ന അങ്കമാലിക്കാലത്ത് ഞാന്‍ അത് പൂര്ത്തിയാക്കി
കൊടുക്കുകയും ചെയ്തു. പൈസ കിട്ടിയില്ല. അത് അച്ചടിച്ചു എന്ന് തോന്നുന്നു
പക്ഷേ അത് വിവര്‍ത്തനം ചെയ്യാന്‍ ഇരുന്ന രാത്രികള്‍/ അപ്പന്റെ സാമീപ്യം / ഇടയ്ക്കുള്ള നഴ്സുമാരുടെ വരവ് /
എല്ലാം ഓര്‍ക്കാന്‍ രസമുണ്ട്
അത് തന്നെയാണ് എന്റെ ഏത് എഴുത്തിന്റെയും കാര്യം എന്ന് തോന്നുന്നു
me: മരണത്തെയും ജീവിതത്തെയും കുറിച്ച് വിത്സനു വല്ല തുമ്പും കിട്ടിയിട്ടുണ്ടോ?
kuzhoor: സ്ഥലം, സമയം ഒന്നും....
ഒരു മൈരും കിട്ടിയിട്ടില്ല/ എങ്കില്‍ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കാമായിരുന്നു
me: :)
എന്താണ് കവിത എന്ന് ചോദിച്ചാലോ?
kuzhoor: എനിക്കറിയില്ല
me: വിത്സന്റെ കവിത പലപ്പോഴും അവനവനെ കുറിച്ചുള്ള കവിതയായി അവനവന്റെ വിലാപങ്ങള്‍ മാത്രമായി ചുരുങ്ങിപ്പോവുന്നുണ്ടെന്ന് തോന്നിയിട്ടുണ്ടോ?
പല കവിതകളിലും ഒരു ഞാനും നീയും കടന്നു വരുന്നു
kuzhoor: അത് കൊണ്ടാണ് കവിത എന്ന് ഞാന്‍ നേരത്തെ പറഞ്ഞുവെന്ന് തോന്നുന്നു
മറ്റുള്ളവരെക്കുറിച്ച് പറയാന്‍
പ്രവര്‍ത്തിക്കാന്‍
കുടുംബം
കൂട്ട്,
സംഘടന
വാര്‍ത്ത
മതം
പലതുമുണ്ട്
കവിതയില്‍ ആരുമില്ല
എന്ന് തോന്നുന്നു
ഞാന്‍ ഒഴികെ
വെട്ടിയ മരത്തെക്കുറിച്ചല്ല
ആ മുറിവ് എനിക്കുണ്ടായതാണ് കവിത
പ്രിയപ്പെട്ടവളെക്കുറിച്ചല്ല
അവള്‍ എനിക്കെന്താണ് എന്നതിനെക്കുറിച്ചാണ്
ദൈവത്തെക്കുറിച്ചല്ല
ദൈവം എന്നോട് ചെയ്തതിനെക്കുറിച്ചാണ്
ഇല്ല
എന്നെ മാറ്റി നിര്‍ത്തി കവിതയില്ല
me: എത്ര കാലമായി ഈ പ്രവാസം ?
kuzhoor: എന്റേതിനെ പ്രവാസം എന്ന് വിളിച്ചാല്‍ അത് കളിയാക്കലാകും
6 വര്‍ഷം ആയി
me: അത് നിങ്ങളില്‍ എന്ത് മാറ്റങ്ങള്‍ വരുത്തി?
kuzhoor: 6 വര്‍ഷം മുന്‍പ് എന്നെയറിയാമായിരുന്ന കുറച്ച് പേര്‍ ഇപ്പോഴും നാട്ടിലുണ്ട്
me: കവിതയ്ക്ക് ഗുണം ചെയ്തോ?
kuzhoor: അവര്‍ പറഞ്ഞാലേ അത് ശരിയാകൂ
me: കുഴൂര്‍ വിത്സന്റെ ഏറ്റവും മികച്ച കവിതകള്‍ അയാള്‍ എഴുതിക്കാണുമോ?
kuzhoor: നാട്ടിലായിരുന്നപ്പോള്‍ കവിത തുടങ്ങുന്ന സമയത്ത് അറിയാവുന്നവരില്‍ ഒരാളാണ് കവിത ബാലക്യഷ്ണന്‍. കവിത പറഞ്ഞത് വിത്സണ്‍ നാട്ടില്‍ ഇല്ലാത്തത് കൊണ്ടാണ് കവിതയുണ്ടായതെന്ന്
എത്ര ശരിയുണ്ടോ എന്തോ...
സെബാസ്റ്റ്യന്, ശ്രീകുമാര്‍ കരിയാട് , സുബൈദ ടീച്ചര്‍ തുടങ്ങിയവര്‍ക്ക് അത് കൂടുതല്‍ മനസ്സിലാകും
me: നാട്ടിലുള്ള സമകാലികരായ കവികളെകുറിച്ച് എന്തു തോന്നുന്നു?
വിത്സന്‍ എഴുതാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായല്ലോ
അന്ന് ഒപ്പമെഴുതിത്തുടങ്ങിയ പലരും എഴുത്തു നിര്‍ത്തിക്കാണും
വില്‍സന്‍ ഇപ്പോഴും എഴുതുന്നുമുണ്ട്
kuzhoor: വി.ജി തമ്പി മാഷുടെ ഒരു കവിത വായിക്കാനായെങ്കില്‍ എന്ന് ഇടയ്ക്ക് തോന്നും. സച്ചിയേട്ടന്‍ കണ്ണടച്ചിരിക്കുന്നത് കാണാന്‍ തോന്നും
കരിയാടിന്റെ കൂടെ ഒരു പൈന്റ് പകുതിയാക്കാന്‍
സെബാസ്‌റ്റ്യന്‍ ചേട്ടന്റെ കൂടെ ഒരു സാഹിത്യയാത്ര
kuzhoor: രൂപേഷ് പോളില്‍ നിന്ന് കുറെ കവിത ഞാന്‍ കാത്തിരുന്നു
ഷെല്‍ വിയുടെ മരണം ഇടയ്ക്കിടെ ഓര്‍ക്കും
നമ്മുടെ കാലത്തെ ഒരു കവിയുടെ ആത്മഹത്യ അത് മാത്രമായിരുന്നില്ലെ ? അതു കൊണ്ടാകാം. അയാളുടെ കവിതകള്‍ അങ്ങനെ തലക്ക് പിടിച്ചിരുന്നുമില്ല
എങ്കിലും മരിച്ചുപോയ ചേട്ടനെ പോലെ ഷെല്‍വിയുണ്ട്
me: വിത്സന്റെ എഴുത്തിന് ബ്ലോഗിങ് കരുത്തേകുകയുണ്ടായോ?
kuzhoor:മികച്ച കവിത / കവിതയുടെ കരുത്ത്/ ഇത്തരം പ്രയോഗങ്ങള്‍ അല്‍പ്പം ചെടിപ്പ് ഉണ്ടാക്കുന്നുണ്ട് / യാതൊരു സംശയവും ഇല്ല / ബ്ലോഗ് എന്ന മാധ്യമം ഇല്ലായിരുന്നു എങ്കില്‍ ഇപ്പോള്‍ ഈ സംഭാഷണം പോലും ഉണ്ടാകില്ലായിരുന്നു
me: അച്ചടിമലയാളം നാടു കടത്തി എന്നൊക്കെ പറയുന്നത് അല്പം അതിശയോക്തിപരമല്ലേ?
പ്രിന്റെഴുത്ത്
ബ്ലോഗെഴുത്ത്
മലയാള കവിതയുടെ സാധ്യതകള്‍
ഭാവി
kuzhoor: അതെക്കുറിച്ച് നമുക്ക് സംസാരിക്കാം
നാളെ
മാഷ് വല്ലതും കഴിച്ചോ ?
me: കഴിച്ചു
അപ്പോള്‍ ശരി
ശുഭരാവ്
:)
kuzhoor: ഓകെ മാഷെ
----------------------------------------------------------------
കവിയുടെ ബ്ലോഗ്
17 അഭിപ്രായങ്ങൾ:
Parasparamulla thiricharivu....
Manoharam, Ashamsakal...!!!
ഒറ്റവീര്‍പ്പിനു വായിച്ചു,
വളരെ വിത്യസ്തതയുണ്ട്...
touching
കുഴൂരിനും വിഷ്ണു പ്രസാദിനും നന്ദി.
വീക്ഷണങ്ങള്‍ പലതിനും ഒരേ തൂവല്‍.
തല താഴ്ത്താതെ നടന്നാല്‍ ഇടക്കുത്തരം ഇറങ്ങി വന്നു തലക്കിടിക്കും.
ഇടിക്കുമ്പോള്‍ ഇത്തിരി വേദനിക്കും.
വേദനിക്കുമ്പോള്‍ മേനി നോവില്ല പക്ഷെ ഹൃദയം നോവും.
ഹൃദയം നൊന്താല്‍ അതു പകര്‍ത്താതുറക്കം വരില്ല.
പിന്നെ അതും കറുപ്പും വെളുപ്പുമാവും..
കൂടുതല്‍ വേദനിച്ചാല്‍ ക്ലാരിറ്റി കൂടും
നല്ല ക്ലാരിറ്റിയുള്ള എഴുത്തുകള്‍ക്കായി ആശംസകളോടെ!
സസ്നേഹം..
വ്യത്യസ്തനാമൊരു കവി മുഖാമുഖം
കൊള്ളാം. ഉരുളയ്ക്കുപ്പേരി ഉത്തരം തന്നെയായി കൂഴൂരേ..
നല്ല അഭിമുഖം വളരെ നന്നായി.
വായിക്കാന്‍ നല്ല ഒഴുക്ക്
A very good inspiting interview Booloka Kavith'.....do more like this and all the replies Wilson did were,perfect and apt and it was a good read after a while.
ഉഷാര്‍ ... ഒരൊറ്റ പോക്കല്ലേ...വില്‍സാ നല്ല ചിന്തകള്‍ പലയിടത്തും .വരട്ടെ ....അങ്ങിനെ പോരട്ടെ ... വിഷ്ണുവും ജോറാക്കി
ബാക്കിക്കായി കാത്തിരിക്കുന്നു.വായനയുടെ രസം അടുത്ത ലക്കത്തില്‍ തുടരും എന്ന് കണ്ടിടത്ത് പോയി :)
hi
will-son
well done
keep it up [n down
memory lane as well]
വ്യാഴാഴ്ച രാത്രിയില്‍ ഒത്ത് കൂടി, ഗ്ലാസും കുപ്പിയും വറവും കറുമുറായും മുന്നില്‍ നിരത്തി, കാര്‍പെറ്റില്‍ ചമ്രം പടിഞ്ഞിരുന്ന് നടത്തിയ സംഭാഷണത്തിന്റെ, ചൊല്‍ക്കാഴ്ചയുടെ, തര്‍ക്കവിതര്‍ക്കങ്ങളുടെ ഓര്‍മ്മകള്‍!
വിഷ്ണു മാഷ് സ്കോര്‍ ചെയ്തിരിക്കുന്നു, ട്ടോ! സംഭാഷണം തുടരട്ടെ, തുടര്‍ന്നുകൊണ്ടേയിരിക്കട്ടെ....
(ശിഖരങ്ങള്‍ക്കിടയില്‍ പെട്ടു പോയ വിത്സനെ, ആപ്പൂരി പൊക്കിയെടുക്കാന്‍ ആരൂല്യേ, ഷാര്‍ജയില്‍?)
വായിചു
ഒറ്റയിരിപ്പിനു.
രസമുണ്ട്
കാര്യവും.
കുറെ കാലത്തിനു ശേഷം കുഴുരിനെ കണ്ടു
ഒരു മരക്കീഴിൽ...
സന്തോഷം.
അബ്ദുൽ സലാം
wilson kavitha nannayi inangiyitum athil muzhukan wilson samayam kitathath oru prayasamayi thonnunnu.
athayath oru erichil undayal kure erinj erinj kathanam.aa aalipadalarin wilson smayamillallo.
veritta oru abhimukham. Nice. all the best wilson and vishnu
bindu b menon
kallkki mashe............kalakki
നേരത്തെ വായിച്ചിരുന്നു. വളരെ നല്ല ഉദ്യമം. വെബ് തുറന്നു തരുന്ന എല്ലാത്തരം സ്വാതന്ത്ര്യവും ഈ വര്‍ത്തമാനത്തെ സുതാര്യമാക്കുന്നു. അച്ചടിയിലെ ഘോര ഘോര അഭിമുഖകാരെ ഇത് വന്നു കാണൂ കാണൂ...
!!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ