12/7/09

സന്ദര്‍ശകമുറി


ഹൃദയ ശസ്ത്രക്രിയാമുറിക്കു വളരെ താഴെ,
വേദനിപ്പിക്കുന്ന അകലത്തില്‍,
വേറിട്ടൊരുമുറിയുണ്ട്.
വേണ്ടപ്പെട്ടവരുടെ ജീവനെ
നെഞ്ചിന്‍കൂടുതുറന്ന്
പുറത്തെടുത്ത്,
തണുത്തഹൃദയത്തിന്റെ
നിശ്ശബ്ധതയില്‍ ,
മരണത്തിലേക്കുവലിച്ചുകെട്ടിയ
മുടിനാരിഴയിലൂടെ നടക്കാന്‍വിട്ട്,
ഒരറ്റം
സ്വന്തം ഹൃദയത്തില്‍കൊളുത്തി,
നിസ്സഹായതയോടെ,
വിറങ്ങലിച്ചു കാത്തിരിക്കുന്നവരുടെ
മുന്നില്‍ ദൈവം
മനുഷ്യാവതാരമെടുക്കുന്ന
ഒരിടുങ്ങിയ സന്ദര്‍ശകമുറി.....
നിനക്കറിയാമോ, ഇവിടത്തെ
കണ്ണീര്‍ച്ചുഴികളിലാണ്
നീ പറയാറുള്ള
നിരീശ്വരവാദം
പതിവായി ചത്തുമലയ്ക്കാറുള്ളത്.....

2 അഭിപ്രായങ്ങൾ:

വരവൂരാൻ പറഞ്ഞു...

ഇവിടത്തെ
കണ്ണീര്‍ച്ചുഴികളിലാണ്
നീ പറയാറുള്ള
നിരീശ്വരവാദം
പതിവായി ചത്തുമലയ്ക്കാറുള്ളത്.....

സന്ദര്‍ശകമുറി.....മനോഹരമായ്‌ വരച്ചിരിക്കുന്നു

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

ദൈവമേ..