27/7/09

കൂവല്‍ /അക്‍ബര്‍

വഴികളിലൂടെ
ഇരച്ചു വരുന്നൂ,
ഇരുട്ടിന്‍ മറകീറി
കാതിലെത്തുന്നു.

നിശബ്ദതയിലെ
അറബനത്തലമോ,
പാപ്പന്റെ വീക്കന്‍ ചെണ്ടയോ,
കബരിന്‍ മോളിലൂടെ
പറന്നുവരും
ബാങ്കൊലിയോ,
മൂന്നാം മെയിലിറക്കത്തില്‍
തെന്നി വീണ വണ്ടിയോ,
വാട്ട്‌ കുടിച്ചുറഞ്ഞുപോയ
നിലവിളി തൊണ്ടയോ...

ചോദ്യങ്ങള്‍
പാലം കടന്ന് പാഞ്ഞു.

ഇരുളിന്‍ മറകീറി
വരുന്നൂ മറ്റുള്ളവരിലേക്കും.

ഉറക്കത്തില്‍
ഒന്നുമോര്‍മ്മ വേണ്ടിനി!

അഭിപ്രായങ്ങളൊന്നുമില്ല: