15/7/09

തീപ്പുഴ

അമ്മ
പുഴയൊളിപ്പിച്ച
കണ്ണുകൾ
നിശബ്ദരാത്രികളിൽ
പുഴയൊഴുക്കിന്റെ
സ്പർശനം
ഒരു നാൾ
പുഴകവിഞ്ഞു
രാവിന്
പെട്രോൾ മണം
അമ്മ
വെളിച്ചത്തിന്റെ
തീപ്പുഴ
“വെളിച്ചമേ നയിച്ചാലും”
പത്രത്താളിൽ
അച്ഛന്റെ സ്മരണാഞ്ജലി

4 അഭിപ്രായങ്ങൾ:

Sudhi|I|സുധീ പറഞ്ഞു...

velichame nayichalum...

innathe kalathinu oru sakshi..

khader patteppadam പറഞ്ഞു...

പുഴ ശക്തിയുടെ പ്രതീകമാണ്. ഇവിടെ അമ്മ അശാന്തിയുടെ അപാരതകളില്‍ സ്വയം തീയായി മാറുകയാണ്.ദൌര്‍ബ്ബല്യങ്ങളുടെ പാരാവാരത്തിലായിരുന്നു അമ്മ എന്നര്‍ത്ഥം.പിന്നെ എങ്ങനെയാണ്'ശക്തി'യുടെ പുഴ അമ്മയുടെ കണ്ണുകള്‍ ഉള്‍ക്കൊള്ളുന്നത്..?.കവിതയില്‍ സ്രുഷ്ടിയ്ക്കപ്പെടുന്ന സങ്കേതങ്ങള്‍ ഇതിവ്ര്ത്തത്തിനു അനുയോജ്യമായിരിയ്ക്കണം.

ഹരീഷ് കീഴാറൂർ പറഞ്ഞു...

കരയിൽ നിൽക്കുന്നവർക്ക് പുഴ ശക്തിയുടെ പ്രതീകമാണ്.പുഴയിലേക്ക് ഇറങ്ങണം നെഞ്ച്പൊട്ടിയൊഴുകിയ ഒരു പർവ്വതത്തിന്റെയോ
മലയുടെയോ അശാന്തികൾക്ക് കാതുകൊടുക്കണം.അപ്പോൾ, അപ്പോൾ മാത്രം പുഴയ്ക്ക് മറ്റൊരർത്ഥം കൂടിയുണ്ടാകുന്നു...കണ്ണീരിന്റെ
ചുവയുണ്ടാകുന്നു.

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH പറഞ്ഞു...

തട കെട്ടി നിറുത്തിയ ഉള്ളിലെ പുഴകള്‍ ‍എന്തിന്റേയെല്ലാം പ്രതീകമല്ല!