9/6/09

സങ്കടംവഞ്ചിക്കാരനായതിൽ
യാതൊരു ഖേദവുമില്ല


പുലര്‍ച്ചമുതലിരുളുംവരെ
അക്കരെനിന്നിക്കരേയ്ക്കും
ഇക്കരെനിന്നക്കരേയ്ക്കും

പിന്നെ

ഇരുന്നൂറുമില്ലിയടിച്ച്‌
കുടുംബത്തിലെത്തി
പള്ളവീര്‍പ്പിച്ചുറങ്ങും

അതിലുമില്ല സങ്കടം

പിറ്റേന്ന് പുലര്‍ച്ചയ്ക്ക്‌
വഞ്ചിയഴിയ്ക്കുമ്പോള്‍
പുഴയെന്നെയൊന്നുനോക്കും :

ചുംബനങ്ങളില്‍മാത്രമൊതുങ്ങിയ
മധുവിധുവില്‍ മനംനൊന്ത
കന്യകയുടെ നോട്ടം

മുഖം തിരിച്ച്
ഒരു ബീഡികൊളുത്തി,
മുളംങ്കമ്പ്‌
ഞാനാഞ്ഞു‌ പിന്നോട്ട്‌ തള്ളും

വഞ്ചി മുന്നോട്ട്‌തന്നെ പോകണമല്ലോ

2 അഭിപ്രായങ്ങൾ:

കാട്ടിപ്പരുത്തി പറഞ്ഞു...

പുഴക്കു പിന്നെന്തു വേണമാവോ?

Sureshkumar Punjhayil പറഞ്ഞു...

Madhu vidhu kazinja ksheenathilavum.... Nannayirikkunnu. Ashamsakal...!!!